കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നില്‍ ഇടത് ആഭിമുഖ്യമുള്ള ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് മുതല്‍

കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നില്‍ ഇടത് ആഭിമുഖ്യമുള്ള ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് മുതല്‍ തുടങ്ങും.
സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ എംജി സുരേഷ്‌കുമാറിന്റെയും സെക്രട്ടറി ബി.ഹരികുമാറിന്റെയും സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധത്തിലാകും നിസ്സഹകരണ സമരം നടത്തുകയെന്ന് സംഘടന . നാളെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും.
അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്റെ മുന്നറിയിപ്പ് . സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്‌കുമാര്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍, സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനു എന്നിവരാണ് സസ്‌പെന്‍ഷനിലുള്ളത്.
ടാറ്റയുടെ 1200 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള നീക്കമടക്കം, സ്ഥാപിത താത്പര്യമുള്ള പദ്ധതികളെ തുടക്കത്തിലേ കണ്ടെത്തി എതിര്‍ത്തതാണ്, സംഘടനക്കും നേതാക്കള്‍ക്കുമെതിരായ ചെയര്‍മാന്റെ പ്രതികാര നടപടിക്ക് കാരണമെന്നാണ് സമരക്കാര്‍ വാദിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha