മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ചതിൽ മനംനൊന്ത് കർഷകൻ തൂങ്ങി മരിച്ചു; ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

വേനൽ മഴയുടെ ഭാഗമായി നാശനഷ്ടങ്ങളും പലയിടങ്ങളിലും സംഭവിക്കുന്നുണ്ട്. മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ചതിൽ മനംനൊന്ത് കർഷകൻ തൂങ്ങി മരിച്ചു. തിരുവല്ല നിരണം സ്വദേശി രാജീവാണ് മരിച്ചത്. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണ്. കൃഷി ആവശ്യങ്ങൾക്കായി രാജീവ് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു.ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു.
കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായിരുന്നു . ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വേനൽ മഴയിൽ ഉണ്ടായ കനത്ത നാശനഷ്ടമാണ് കർഷകനെ ഇത്തരത്തിലൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി നാശം സംഭവിച്ചു. വീടുകളുടെ മേൽക്കൂര പറന്ന് മാറി . ശക്തായ ഇടിമിന്നലിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു . പല നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം സ്തംഭിച്ചു. മരങ്ങൾ കടപുഴകി വീണു. മഴയിൽ 14 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായെന്നാണ് കണക്ക്.
പാലക്കാട് തെങ്ങിന് തീ പിടിച്ചു . ഇടിമിന്നലിലാണ് ഇങ്ങനെ സംഭവിച്ചത്. തൊടുപുഴയിലും പാലക്കാടുമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. ശക്തമായ മിന്നലിൽ തെങ്ങിന്റെ ഏറ്റവും മുകൾഭാഗത്ത് തീ പിടിച്ചു. നിരവധി സംഭവങ്ങൾ വേനൽ മഴയുടെ ഭാഗമായി നടക്കുകയാണ്.
https://www.facebook.com/Malayalivartha