പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ശരീരത്തിലും മുഖത്തും മര്‍ധിച്ച പാടുകള്‍, കൊലപാതകമാണെന്ന് പോലീസ്

കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് പനങ്ങാട് സ്വദേശി രഞ്ജിത്താണെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് രഞ്ജിത്തിനെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് താഴെ കിടുന്നത് കണ്ടത്.
അടുത്ത് ചെന്ന് നോക്കിയപ്പോഴായിരുന്നു ഇയാള്‍ മരിച്ചെന്നുള്ള വിവരം നാട്ടുകാര്‍ മനസിലാക്കിയത്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം നാട്ടുകാര്‍ ഉണ്ടായിരുന്നത്.
പിന്നീട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് രഞ്ജിത്തിന്റെ മുഖത്ത് മര്‍ധിച്ച പാടുകള്‍ കണ്ടത്. ഇതോടെ രഞ്ജിത്തിന്റേത് കൊലപാതകമാകാം എന്ന നിഗമനത്തില്‍ പോലീസ് എത്തി. ഈ രീതിയില്‍ തന്നെയാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
രഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാം എന്നുള്ള സംശയവും പോലീസ് ഉന്നയിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം. വ്യക്തി വൈരാഗ്യത്തിന് പുറമെ രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും ഗുണ്ടാവിളയാട്ടത്തെയും കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ സഭയില്‍ വാക്കേറ്റവുമുണ്ടായി.
പിണറായി സര്‍ക്കാരിന്റൈ കീഴില്‍ കേരളത്തിലുള്ള ജനങ്ങള്‍ സുരക്ഷിതരല്ല എന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും ആരെയും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നു എന്നും അദ്ദേഹം സഭയില്‍ ആഞ്ഞടിച്ചിരുന്നു. എന്തിനേറെ പറയുന്നു തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഇതൊക്കെ ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി ഉത്തരം നല്‍കിയത്. ഒരു വര്‍ഷത്തില്‍ എത്രയോ പേര്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും രാഷ്ട്രീയമോ അല്ലാത്തതോ ആയി കൊല്ലപ്പെടുമ്പോഴാണ് പിണറായി സര്‍ക്കാരിന്റെ ഈ വാക്കുകള്‍ എന്നുകൂടിയോര്‍ക്കണം. ഇപ്പോള്‍ രഞ്ജിത്തിന്റെ മരണവും കൊലപാതകമാണെന്നുള്ള നിഗമനത്തിലാണ് പോലീസ് എത്തുയിരിക്കുന്നത്. ഇനി അറിയേണ്ടത് ഇതും രാഷ്ട്രീയ കൊലപാതകം ആണോ എന്ന് മാത്രമാണ്.
https://www.facebook.com/Malayalivartha