പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയി; രോഗിയായ മാതാവിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയും; പെൺകുട്ടിയുടെ അവസ്ഥ മനസിലാക്കിയവന്റെ കാമ കണ്ണുകൾ ഉണർന്നു; ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ചതിയൻ കൂടെക്കൂടി; വൻ തുക വാങ്ങി പതിനേഴുകാരിയെ അഞ്ചോളം പേർക്ക് കാഴ്ച്ച വച്ചു; ഒരു വര്‍ഷത്തോളമായി നടന്ന ലൈംഗീക പീഡനം പുറത്തറിഞ്ഞത് വയറുവേദന കാരണം; ആറ് കാമക്കൊതിയന്മാരായ നീചന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്

പതിനേഴുകാരിക്ക് വയറു വേദന വന്ന് ആശുപത്രിയിൽ കൊണ്ടുപ്പോയി. ചികിത്സയ്ക്കിടെ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം. അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും തൊടുപുഴ പൊലീസിലും അറിയിച്ചതോടെ പുറത്ത് വന്നത് പീഢന വിവരം. ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി മുതലെടുക്കുകയായിരുന്നു .
പിതാവ് ചെറുപ്പത്തിലേ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയി. രോഗിയായ മാതാവിനൊപ്പമാണ് പെൺകുട്ടിയുടെ താമസം. കേസിലെ ഇടനിലക്കാരനായി നിന്ന ബേബിക്ക് ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാമായിരുന്നു. അങ്ങനെ ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചൻ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം.
ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചന്‍, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നെല്ലാം വന്‍ തുക വാങ്ങിയിട്ടാണ് കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന ഉണ്ടായി. അപ്പോഴാണ് എല്ലാ വിവരങ്ങളും പുറത്ത് വന്നത്. കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha