ഇനി വയനക്കാരുടെ മുന്നിലേക്കെത്തില്ല...., മംഗളം വാരിക പ്രസിദ്ധീകരണം നിർത്തി, ഏഷ്യയില്‍ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റെക്കോർഡ് ഭേദിച്ച മംഗളം വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത് ഈ കാരണങ്ങൾ....!!

മലയാളത്തിലെ ജനപ്രിയ വാരികായ മംഗളം പ്രസിദ്ധീകരണം നിർത്തി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വാരികയുടെ പ്രസിദ്ധീകരണം നിർത്തുന്നതെന്നാണ് വിവരം. കൊവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റിന്റെ വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു മംഗളം. നിരവധി വായക്കാരെ സ്വന്തമാക്കാൻ വാരികയ്ക്ക് സാധിച്ചുവെന്നത് ഒരു ചെറിയ നേട്ടമല്ല.1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിട്ടുണ്ട്. ഈ റെക്കോർഡ് ഭേദിക്കാൻ മറ്റു വാരികകൾക്ക് കഴിഞ്ഞിട്ടില്ല എന്നതും എടുത്തുപറയയേണ്ട ഒന്നാണ്.
1969-ൽ എംസി വർഗീസ് ആണ് മംഗളം മാസിക ആരംഭിച്ചത്. മംഗളം പബ്ലിക്കേഷൻസാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 1984-ൽ ഇതിന് 1.7 ദശലക്ഷം കോപ്പികൾ പ്രചരിച്ചിരുന്നു. പ്രവാസികൾക്കായി ഒരു പ്രത്യേക അന്താരാഷ്ട്ര പതിപ്പും പ്രസിദ്ധീകരിച്ചിരുന്നു. നോവലുകളും, സിനിമ വിശേഷങ്ങളും, ചലചിത്ര താരങ്ങളുടെ അഭിമുഖങ്ങളും മംഗളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
സ്ഥിര വായനക്കാരിൽ ഏറെയും വീട്ടമ്മമാരാണ് കൂടുതലെങ്കിലും ചെറുപ്പക്കാരും ഇക്കൂട്ടത്തിലുണ്ട്. വായന, ആസ്വദിക്കുന്ന എല്ലാവർക്കും മംഗളം ഒരു പുതിയ ആസ്വാദനതലം തന്നെയായിരുന്നു ഒരുക്കിയിരുന്നത്. ഈ പ്രസിദ്ധീകരണം ഇനി ഇല്ലെന്ന് കേൾക്കുമ്പോൾ വായനാപ്രേമിക്കൾക്ക് തന്നെയാണ് കൂടുതലും നഷ്ടം.അതേസമയം, മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളും നഷ്ടത്തിലാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha