കിടപ്പുമുറിയില്‍ വച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം ..... അമ്മയുടെ നിലവിളി കേട്ട് ഉറങ്ങുകയായിരുന്ന മക്കള്‍ ഓടിയെത്തി അയല്‍ക്കാരെ അറിയിച്ചു, ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി, പ്രതിയായ ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബവഴക്കിനെത്തുടര്‍ന്ന് കറിക്കത്തികൊണ്ട് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയില്‍ ബിനോയി ജോസഫി(48)നെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11.30-നാണ് സംഭവം നടന്നത്. കിടപ്പുമുറിയില്‍ വെച്ചാണ് ഭാര്യ സിനി(44)യെ ആക്രമിച്ചത്. അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന ആണ്‍മക്കള്‍ അമ്മയുടെ ഉറക്കെയുള്ള നിലവിളികേട്ട് ഓടിയെത്തി. അവര്‍ അയല്‍വാസികളെ വിവരമറിയിച്ചതോടെ അവരാണ് സിനിയെ ആശുപത്രിയില്‍ കൊണ്ടു പോയത്.
സിനിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടായിരുന്നു. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിനിക്ക് രാത്രിതന്നെ ശസ്ത്രക്രിയ നടത്തി.
അതേസമയം രാത്രി തന്നെ ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബിനോയി സംശയരോഗിയാണെന്നും നിരന്തരം വഴക്കുണ്ടാക്കുമെന്നും മൊഴി ലഭിച്ചെന്ന് പോലീസ്. പ്രതിയെഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
"
https://www.facebook.com/Malayalivartha