വീണ്ടും സൂര്യനെല്ലി മോഡല്‍ പീഡനം! തൊടുപുഴയില്‍ 17കാരിയെ പീഡിപ്പിച്ചത് 15 പേര്‍, കൂട്ടു നിന്നത് അമ്മയും മുത്തശ്ശിയും, പ്രതികളെ കിറുകൃത്യമായി തിരിച്ചറിഞ്ഞ് പെണ്‍കുട്ടി, വമ്പന്മാരും കുടുങ്ങും..

കേരളത്തില്‍ ഒരു കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു സൂര്യനെല്ലി സ്ത്രീപീഢനക്കേസ്. ഈ സംഭവം നടന്ന് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും കേരളത്തില്‍ സൂര്യനെല്ലി കേസുകള്‍ തുടര്‍ക്കഥയാവുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്ന് വന്നതും അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ്.
ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരിയായിരുന്ന പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടര്‍ന്നുള്ള നാല്‍പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതാണ് കുപ്രശസ്തമായ സൂര്യനെല്ലി കേസ്. 1996 മുതലാണ് സൂര്യനെല്ലി പെണ്‍കുട്ടിക്ക് നേരെ ഈ അതിക്രമം നടത്തിയിരുന്നത്.
ഏകദേശം സൂര്യനെല്ലികേസിനോട് സമാനമാണ് തൊടുപുഴയില്‍ അരങ്ങേറിയതും. അന്ന് 16 കാരിയായിരുന്നെങ്കില്‍ ഇന്ന് ഇര 17കാരി അത്ര വ്യത്യാസമെ ഈ കേസിലുള്ളൂ..
സൂര്യനെല്ലി പെണ്‍കുട്ടിയുടേയും തൊടുപുഴയിലെ പെണ്‍കുട്ടിയുടേയും കേസുകള്‍ തമ്മിലുള്ള ചില സാമ്യങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം..
തൊടുപുഴയിലെ പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തുടര്‍ച്ചയായി ക്രൂരമായി പീഡിപ്പിക്കുകയാണ് ചെയ്തത.് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കേസില്‍ പറയുന്നത്, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് അതും 42 പേരോളം പീഡനത്തില്‍ ഉള്‍പ്പെട്ടിരുന്നു. തൊടുപുഴയിലെ കേസും തികച്ചും വ്യത്യസ്തമല്ല വിവിധയിടങ്ങില്‍ വെച്ച് 15 പേരാണ് കൊടും ക്രൂരമായി കുട്ടിയെ പീഡിപ്പിച്ചത്. മാത്രമല്ല ഈ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയുമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അന്യന്റെ മുന്നില്‍ കാഴ്ചവെച്ചത് ഏറ്റവും വിശ്വസ്തരാണ് എന്നുള്ളതാണ്. ആദ്യം സൂര്യനെല്ലിക്കേസിലേക്ക് വന്നാല്‍ പെണ്‍കുട്ടി സ്ഥിരമായി വീട്ടിലേയ്ക്കും തിരിച്ചും പോയിക്കൊണ്ടിരുന്ന ബസിലെ ജീവനക്കാരനായ രാജു എന്നയാളെ പ്രണയിക്കുകയും അയാളുടെ വാക്കില്‍ മയങ്ങി 1996 ജനുവരി 16ന് കോണ്‍വെന്റില്‍ നിന്ന് അമ്മയ്ക്ക് അസുഖമാണെന്ന കള്ളം പറഞ്ഞ് പുറത്ത് കടക്കുകയും ചെയ്തു.
എന്നാല്‍ രാജു ഈ കുട്ടിയെ പൊന്‍കുന്നം തെക്കേത്തുകവല സ്വദേശിനിയായ ഉഷ എന്ന സ്ത്രീയ്ക്ക് കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ വെച്ച് കൈമാറുകയാണ് ഉണ്ടായത്. സൂര്യനെല്ലി പീഢനക്കേസിന്റെ തുടക്കം ഇവിടം മുതലാണ്. പിന്നീട് ഈ പെണ്‍കുട്ടിയെ 40 ദിവസത്തില്‍ 37 പേര്‍ ചേര്‍ന്ന് 67 തവണ പീഡിപ്പിക്കുകയാണ് ഉണ്ടായത്. കേരളം കണ്ടതില്‍വെച്ച് ഏറ്റവും ഞെട്ടിക്കുന്നതും ഭയാനകവുമായ പീഡനം, അതായിരുന്നു സൂര്യനെല്ലി പീഡനം.
തൊടുപുഴയിലെ പെണ്‍കുട്ടിയുടെ കേസിലേക്ക് വരുമ്പോള്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലേഭിപ്പിച്ചാണ് ഇടനിലക്കാരനായ രഘു ദരിദ്ര കുടുംബാംഗമായ പെണ്‍കുട്ടിയെ പലര്‍ക്കും പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തത്. ഈ ക്രൂരകൃത്യത്തിന് കുടപിടിച്ചിരിക്കുന്നതാകട്ടെ അമ്മയും അമ്മൂമ്മയും.
ചിലരുടെ കൈയ്യില്‍ നമ്മള്‍ സുരക്ഷിതാണെന്ന് നമുക്ക് തോന്നും പക്ഷെ ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്നാണ് ഈ രണ്ട് കേസുകളും തെളിയിച്ചിരിക്കുന്നത്. ക്രൂരപീഢനത്തിന് ഇരയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണികൂടിയാണ്.
ഇരു കേസുകളിലും പെണ്‍കുട്ടികളുടെ മൊഴികളാണ് സുപ്രധാനമായി മാറിയത. തങ്ങള്‍ക്കുണ്ടായ ദുരവസ്ഥ തുറന്നു പറയേണ്ടി വരുമ്പോള്‍, അതും ഒന്നും രണ്ടമല്ല പല തവണ വീണ്ടും വീണ്ടും എടുത്ത് പറയേണ്ടി വരുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസീകാവസ്ഥ അത് നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ്. തന്നെ പീഡിപ്പിച്ചവര്‍ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെ ഒരിക്കല്‍ സൂര്യനെല്ലി പെണ്‍കുട്ടി പറഞ്ഞിരുന്നു, ഇതിലും ഭേദം ആ നാരാധമന്മാര്‍ തന്നെ കൊന്നുകളഞ്ഞാല്‍ മതിയായിരുന്നു എന്ന്.
അഭിഭാഷകനായ ധര്‍മ്മരാജനില്‍ തുടങ്ങി കേരളത്തിലെ വമ്പന്മാരിലേക്ക് വരെ വിരല്‍ചൂണ്ടിക്കൊണ്ടാണ് സൂര്യനെല്ലി പെണ്‍കുട്ടി തന്റെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇവിടെ തൊടുപുഴയിലെ പെണ്‍കുട്ടിയും കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തന്നെ പിച്ചിച്ചീന്തിയ ക്രൂരന്മാരായ 15 പേരുടെ പേരുകള്‍ ഒന്നുപോലും വിടാതെ പറഞ്ഞിട്ടുണ്ട്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇടനിലക്കാരനായി നിന്ന രഘു, കെ.എസ്.ഇ.ബി. ജീവനക്കാരനായ വാളമ്പിള്ളില്‍ സജീവ്, കൊട്ടൂര്‍ തങ്കച്ചന്‍, ബിനു, തോമസ് ചാക്കോ, ജോണ്‍സണ്‍ എന്നിവരാണ് നിലവില്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഈ കൂട്ടത്തിലേക്ക് പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത് അമ്മയേയും മുത്തശ്ശിയേയും ഉള്‍പ്പെടുത്താന്‍ ശിശുക്ഷേമ സമിതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതായാലും പിടികൂടിയവരെ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മാത്രമല്ല കേസില്‍ രക്ഷപ്പെട്ട് മുങ്ങി നടക്കുന്ന ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. അവര്‍ക്കായി പോലീസ് വലവിരിച്ചുകഴിഞ്ഞു.
അതേസമയം 2020 ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കുട്ടിയുടെ ബാലവിവാഹം നടത്തിയിരുന്നു. ഈ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ പെണ്‍കുട്ടിക്ക് അച്ഛനില്ല. മാത്രമല്ല അമ്മ സുഖമില്ലാത്തയാളാണ്. മുത്തശ്ശിക്ക് പ്രായമാവുകയും ചെയ്തു.
ഈ അവസരം മുതലെടുത്താണ് 2020ല്‍ ഇടനിലക്കാരന്‍ കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് സമീപിച്ചത്. ഇയാളെ വിശ്വസിച്ച് കൂടെ പോയ പെണ്‍കുട്ടിയെ രഘു ആദ്യം പീഢിപ്പിക്കുകയും പിന്നീട് മറ്റുള്ളവര്‍ക്ക് നല്‍കുകയുമാണ് ചെയ്തത്. 2021 അവസാനം വരെ ഈ പീഢന പരമ്പര തുടര്‍ന്നു എന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നീട് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി. ജീന്‍പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha