ഞാൻ പോവ്വാണ്! ജീവിക്കണ്ട.. എല്ലാറ്റിനും കാരണം വിജയമ്മ... പീഡനം സഹിക്കവയ്യാതെ സുവ്യ ജീവനൊടുക്കതിങ്ങനെ....

നാടിനെ നടുക്കുന്ന സംഭവങ്ങാളാണ് ഇപ്പോൾ നാട്ടിൽ അരങ്ങേറുന്നത്. ഇന്ന് ആകമാനം പലയിടത്തും നിരവധി അക്രമ സംഭവങ്ങൾ റിപ്പോർടട്് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ അതിൽ ഏറെ മനസാക്ഷിയെ പിടിച്ചുലയ്ച്ച് ഒന്നായിരുന്നു കിഴക്കേ കല്ലടയിൽ ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ ചെയ്ത സംഭവം. ഭർതൃമാതാവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് സുവ്യ ആത്മഹത്യ ചെയ്തത് എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
എഴുകോൺ കടയ്ക്കോട് സ്വദേശിനിയായ സുവ്യ എ എസിനെയാണ് ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ അമ്മയും സുവ്യയും തമ്മില്‍ ഇന്നലെ രാവിലെയും വാക്കുതര്‍ക്കമുണ്ടായതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ മുറിയില്‍ കയറി സുവ്യ വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് സുവ്യയെ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയത്. എന്നാൽ ഭര്‍ത്താവിന്‍റെ വീട്ടില്‍ താന്‍ ഇതുവരെ അനുഭവിച്ച കൊടിയ പീഡനത്തെ കുറിച്ച് സുവ്യ തുറന്ന് പറയുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. സുവ്യ കരഞ്ഞുകൊണ്ട് സങ്കടം പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.
മരണത്തിന് മുമ്പ് സുവ്യ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഓഡിയോയാണ് ഇപ്പോൾ പുറത്ത് വന്നത്. ഭര്‍തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയില്‍ നിന്ന് മാനസിക പീഡനമുണ്ട്. ‘ജീവിതം മടുത്തു, എനിക്കിനി സഹിക്കാൻ വയ്യ. എന്നും ഇറങ്ങിപ്പോ, ഇറങ്ങിപ്പോ എന്നു നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. നമ്മൾ ഇവിടുത്തെ വെറും ഏഴാംകൂലി. രാവിലെ തൊട്ട് എന്നെ ചീത്തവിളിയാണ്.’– ശബ്ദസന്ദേശത്തിൽ സുവ്യ പറയുന്നു.
എന്നാല്‍ ഭര്‍ത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല. എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്‍റെ അമ്മയ വിജയമ്മയാണെന്നും ഓഡിയോയില്‍ സുവ്യ പറയുന്നുണ്ട്. ‘എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ പറയണം.
പ്ലീസ്.. എനിക്ക് പറ്റാത്തതു കൊണ്ടാണ്. മോനെ നോക്കാൻ പറയണം. എനിക്കിനി അവിടെ വന്നു നിൽക്കാൻ വയ്യ. കൊച്ചിനെ എന്റെ വീട്ടിലാക്കണം. എന്തു സംഭവിച്ചാലും ഇവിടെ നിർത്തരുത്. എനിക്കു വയ്യ, മടുത്തു. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണിത്.’ – മറ്റൊരു ശബ്ദസന്ദേശത്തിൽ സുവ്യ പറഞ്ഞതിങ്ങനെ.
സുവ്യയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുറത്തു വന്നിരിക്കുന്ന ശബ്ദ സംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ അമ്മയ്ക്കും എതിരെ ചുമത്തും.
2014ലാണ് സുവ്യയും അജയകുമാറുമായിട്ടുള്ള വിവാഹം. എംസിഎ പഠനം പൂർത്തിയാക്കിയ സുവ്യയ്ക്ക് സ്ഥിരംജോലി ഇല്ലായിരുന്നെന്ന് പറഞ്ഞ് അജയകുമാറിന്റെ മാതാവ് വിജയമ്മ നിരന്തരം വഴക്കായിരുന്നെന്ന് സുവ്യയുടെ ബന്ധുക്കൾ പറയുന്നു.
https://www.facebook.com/Malayalivartha