ഡിമാന്റ് കൂട്ടി കാവ്യ.... കാവ്യയുടെ സൗകര്യത്തിന് വീട്ടിൽ എത്താൻ പറ്റില്ലെന്ന് ക്രൈബ്രാഞ്ച്... മഞ്ജു കൊടുത്ത മുട്ടൻ പണി! നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച്..

നടിയെ ആക്രമിച്ച കേസിൽ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. ആലുവയിലെ പദ്മസരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണ സംഘം കാവ്യാ മാധവനെ അറിയിച്ചു. എന്നാൽ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താൻ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്.
നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിർദേശം. എന്നാൽ അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടിൽ വന്നാൽ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നൽകാൻ താൻ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടിൽ വെച്ച് വേണമെന്നുമാണ് കാവ്യയുടെ ആവശ്യം. എന്നാൽ കേസിലെ മുഖ്യപ്രതിയായ ദിലീപിന്റെ സാന്നിദ്ധ്യത്തിൽ കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താത്പര്യമില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
സാക്ഷി എന്ന നിലയിലാണ് നിലവിൽ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിരുന്നത്. പുറത്തുവന്ന ശബ്ദരേഖകൾ അനുസരിച്ചും മുഖ്യപ്രതി പൾസർ സുനിലിന്‍റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് ക്രൈംബ്രാഞ്ചിന്‍റെ ശ്രമം. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അറിയിച്ചിരുന്നു. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും, സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയ്‌ക്ക് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശം. എന്നാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് ഇന്നലെ വൈകിട്ടാണ് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാൽ അസൗകര്യമുണ്ടെന്നും. ബുധനാഴ്ച വീട്ടിൽ വന്നാൽ മൊഴി എടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നൽകാൻ താൻ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടിൽ വെച്ച് വേണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം. ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കവും ഇതോടെ ത്രിശങ്കുവിലായി.
സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പം ഇരുത്തി കാവ്യാ മാധവനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന് കൂടി എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലത്തുവെച്ചായിരിക്കും ചോദ്യം ചെയ്യുക എന്നാണ് സൂചന. വിദേശത്തായിരുന്ന കാവ്യ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയിരുന്നു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കാവ്യ ആലുവയിലെ വീട്ടിൽ മടങ്ങിയെത്തി.
കാവ്യയെ സംശയനിഴലിൽ നിറുത്തുന്ന ചില ശബ്ദസന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം. ഈ മാസം 15ന് മുമ്പായി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. കോടതി അവധിയായതിനാൽ 18 വരെ പൊലീസിന് സമയം ലഭിക്കും. മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ല.
ഇതിനിടെ ദിലീപിന്‍റെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടായിരുന്നു എന്നാണ് മഞ്ജു വാര്യർ മൊഴി നൽകിയിട്ടുള്ളത്.
പുറത്തു വന്ന ശബ്ദ രേഖകളിലുളളത് ദിലീപിന്‍റെ ശബ്ദം തന്നെയാണെന്ന് മഞ്ജു വാരിയർ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കൂടുതൽ കരുക്ക് മുറുകുകയാണ്. എന്നാൽ തന്‍റെ ശബ്ദമല്ലെന്നും ആരോ അനുകരിച്ചതെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ ദിലീപ് ആവർത്തിച്ചിരുന്നത്. ദിലീപിന്‍റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദവും മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്.
ദിലീപുൾപ്പെട്ട വധ ഗൂഡാലോചനാക്കേസിൽ അഭിഭാഷകരായ ഫിലിപ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നാളെ നോട്ടീസ് നൽകും. ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ഇടപെട്ടെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha