കൊല്ലത്ത് പട്ടാപ്പകൽ നടുറോഡിൽ കൂട്ടത്തല്ല്... തല്ലുകൊണ്ട് എസ്ഐയും കുടുംബവും... ഓവർ ടേക്കിംഗിനെ ചൊല്ലി തർക്കം

പുത്തൂരില്‍ നടുറോഡില്‍ കൂട്ടത്തല്ല്. വാഹനം മറികടക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തിനു കാരണം. എസ്ഐയ്ക്കും ഭാര്യയ്ക്കും മകനും പരുക്കേറ്റു. കൂട്ടത്തല്ലില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെയാണു സംഭവം. ഒരേ ദിശയിൽ വരികയായിരുന്ന കാർ യാത്രക്കാരും ബൈക്ക് യാത്രക്കാരും തമ്മിലാണു തർക്കമുണ്ടായത്. ബൈക്ക് യാത്രക്കാരായ യുവാക്കൾ കാറിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കുണ്ടറ സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ സുഗുണൻ, ഭാര്യ പ്രിയ, മകൻ അമൽ എന്നിവരാണു കാറിലുണ്ടായിരുന്നത്. പുത്തൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും യാത്ര ചെയ്ത കാർ ഒരു ബൈക്കിനെ ഓവർ ടേക്ക് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ബൈക്കിൽ സഞ്ചരിച്ചിരുന്ന ജിബിൻ, ജിനു ജോൺ എന്നീ യുവാക്കൾ കാറിനെ പിന്തുടർന്ന് ചീത്തവിളിക്കുകയും കയ്യിലുണ്ടായിരുന്ന കമ്പി കൊണ്ട് കാറിൽ അടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. പുത്തൂർ ജംഗ്ഷനിൽ വാഹനം നിർത്തി യുവാക്കളുടെ നടപടി ചോദ്യം ചെയ്ത സുഗുണനാണ് ആദ്യം മർദ്ദനമേറ്റത്.
അച്ഛന് മർദ്ദനമേറ്റത് കണ്ട് മകൻ അമൽ പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ കൂട്ടത്തല്ലായി. അമലിന്റെ തല യുവാക്കളിലൊരാൾ ഹെൽമറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു.വാഹനം പുത്തൂർ ജംങ്ഷനിലെത്തിയപ്പോൾ വലിയ ഗതാഗതക്കുരുക്കുണ്ടായി. അപ്പോഴാണു യുവാക്കൾ കാർ യാത്രികരെ ആക്രമിച്ചത്.
സ്ഥലത്തുണ്ടായിരുന്ന ചില ആളുകളും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നു വിവരമുണ്ട്. സംഘർഷത്തിന് ഇടയിൽ പെട്ട സുഗുണന്റെ ഭാര്യ പ്രിയയ്ക്കും പരുക്കേറ്റു. അമൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികരായ യുവാക്കൾക്കെതിരെ കേസെടുക്കുമെന്ന് പുത്തൂർ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha