ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ..... ദമ്പതികളെ മൂന്ന് മണിക്കൂര്‍ ബന്ധികളാക്കി കാട്ടുകൊമ്പന്‍ പടയപ്പ... ദിവസങ്ങളായി മൂന്നാര്‍ ടൗണില്‍ കറങ്ങി നടക്കുക പതിവായിരുന്നു, കഴിഞ്ഞ ദിവസം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍ കോളനിയിലെത്തി മതില്‍ തകര്‍ത്ത് വീടിന്റെ മുന്നില്‍ നിലയുറപ്പിച്ചു, പുറത്തിറങ്ങാനാവാതെ ദമ്പതികള്‍ ഭയന്ന് വിറച്ച് വീടിനുള്ളില്‍... ഒടുവില്‍ സംഭവിച്ചത്....

ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ..... ദമ്പതികളെ മൂന്ന് മണിക്കൂര്‍ ബന്ധികളാക്കി കാട്ടുകൊമ്പന്‍ പടയപ്പ... ദിവസങ്ങളായി മൂന്നാര്‍ ടൗണില്‍ കറങ്ങി നടക്കുക പതിവായിരുന്നു, കഴിഞ്ഞ ദിവസം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍ കോളനിയിലെത്തി മതില്‍ തകര്‍ത്ത് വീടിന്റെ മുന്നില്‍ നിലയുറപ്പിച്ചു, പുറത്തിറങ്ങാനാവാതെ ദമ്പതികള്‍ ഭയന്ന് വിറച്ച് വീടിനുള്ളില്‍... ഒടുവില്‍ സംഭവിച്ചത്....
കാട്ടുകൊമ്പന്‍ പടയപ്പ അര്‍ദ്ധരാത്രിയില്‍ വീട്ടുമുറ്റത്തെത്തി ദമ്പതികളെ മൂന്ന് മണിക്കൂറാണ് ബന്ധികളാക്കിയത്. ദിവസങ്ങളായി മൂന്നാര്‍ ടൗണ്‍ മേഖലയില്‍ ചുറ്റിത്തിരിയുന്ന ഈ ആന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍ കോളനിയിലാണ് ഞായറാഴ്ച രാത്രിയില്‍ എത്തിയത്. പതിനൊന്നു മണിയോടെ, ഇവിടെ താമസിക്കുന്ന ശിവയുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മുറ്റത്തു കയറി വാഴ തിന്നാന്‍ തുടങ്ങി.
വീട്ടില്‍ ശിവയും ഭാര്യ മുത്തും മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ പുറകില്‍ ഉയരത്തില്‍ കട്ടിങ് ആയതിനാല്‍ മുന്‍വശത്തു കൂടി മാത്രമേ അവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.
വീടിന്റെ മുന്‍ വശത്ത് ആന മുറ്റത്തു നിലയുറപ്പിച്ചതോടെ ഇരുവരും ഭയന്നുവിറച്ച് വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടി. ഒടുവില്‍ വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നാണ് ഇവര്‍ പറയുന്നത്. പുലര്‍ച്ചെ രണ്ടിനു സമീപവാസികള്‍ പന്തം കൊളുത്തിയും ഒച്ചവച്ചുമാണ് ആനയെ മുറ്റത്തു നിന്നും മാറ്റിയത്.
രാത്രി എട്ടേമുക്കാലിനാണ് പടയപ്പ കോളനിയില്‍ എത്തിയത്. ഈ സമയത്തൊക്കെ ഇവിടെ റോഡിലും കടകളിലും ധാരാളം ആളുകള്‍ ഉണ്ടായിരുന്നതാണ്. മെയിന്‍ റോഡില്‍ കൂടി നടന്ന പടയപ്പയെ നാട്ടുകാര്‍ പിന്നാലെക്കൂടി ഒച്ചവച്ചു കാടുകയറ്റിയതാണ്. അതിനുശേഷമാണ് പതിനൊന്നു മണിയോടെ തിരിച്ചു വന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞും പഴം പച്ചക്കറി കട തകര്‍ത്തും റോഡിലിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചും രണ്ടാഴ്ചയോളമായി പടയപ്പ മൂന്നാര്‍ ടൗണിലും ചുറ്റുവട്ടത്തും തന്നെ തുടരുന്നു. ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാതെ ഭീതിയില്‍ കഴിയുകയാണ്.
അതേസമയം മൂന്നാറിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ആനയാണ് പടയപ്പ. അപകടകാരിയല്ല ഈ ആന എന്നതിനാല്‍ ആളുകള്‍ സ്വന്തം വീട്ടിലെ ഒരു വളര്‍ത്തുമൃഗത്തെ പോലെ ആയിരുന്നു പടയപ്പയെ കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവന്‍ അല്‍പം അക്രമങ്ങള്‍ കാണിക്കാറുണ്ട്.
കഴിഞ്ഞയാഴ്ച മൂന്നാറിലേക്ക് പോയിരുന്ന ഒരു കെഎസ്ആര്‍ടിസി ബസിനു മുന്നിലെത്തിയ ആന കുറച്ചുനേരം ആളുകളെ പേടിപ്പിക്കുകയും പിന്നീട് വാഹനത്തിന് പോകാനുള്ള വഴിയൊരുക്കുകയും ചെയ്തിരുന്നു. ആനയുടെ കൊമ്പ്കൊണ്ട് ബസിന്റെ ചില്ലിന് ചെറിയ പൊട്ടലും സംഭവിച്ചിരുന്നു. പക്ഷേ മനസില്‍ എന്തെങ്കിലും ദേഷ്യമുണ്ടോ എന്നറിയില്ല..
അവിടെ നിന്ന് പടയപ്പ നേരെ പോയത് ഒരു പഴംപച്ചക്കറിക്കടയിലേക്കായിരുന്നു. അവിയെത്തിയ ശേഷം കട തല്ലിത്തകര്‍ക്കുകയും ചെയ്തു. മൂന്നാര്‍ ജിഎച്ച് റോഡില്‍ പെരുമ്പാവൂര്‍ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുന്‍വശമാണ് ആന തകര്‍ത്തത്.
പുലര്‍ച്ചെ നാലുമണിക്കായിരുന്നു പടയപ്പയുടെ വികൃതി അരങ്ങേറിയത്. മാത്രമല്ല 6 പഴുത്ത വാഴക്കുലകളും മുന്തിരി, മാതളം, ആപ്പിള്‍ എന്നിവ തിന്ന് തീര്‍ക്കുകയും ചെയ്തു. പഴങ്ങള്‍ മാത്രമല്ല പച്ചക്കറികളായ തക്കാളിയും മറ്റും ഭക്ഷിക്കുകയും ചെയ്തു. ഒറ്റ ദിവസംകൊണ്ട് ഏകദേശം 40,000 രൂപയുടെ നഷ്ടം പടയപ്പ ഉണ്ടാക്കിയെന്നാണ് കടയുടമ അവകാശപ്പെടുന്നത്.
നേരത്തെ അഞ്ചുതവണ ഔസേപ്പിന്റെ കടയിലേക്ക് പടയപ്പ വന്നിട്ടുണ്ട്. ഇങ്ങനെ വരുമ്പോഴെല്ലാം എന്തെങ്കിലുമൊരു നാശം ഉണ്ടാക്കി മുഴുവന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷിച്ചിട്ടേ ആന മടങ്ങാറുള്ളൂ എന്നാണ് ഔസേപ്പ് പറയുന്നത്. മൊത്തം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ പടയപ്പ ഔസേപ്പിന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചത്. അതേസമയം മൂന്നാറിലേക്കുള്ള യാത്രയില്‍ കാട്ടാനകള്‍ ഭീഷണിയാകുന്നുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അവധിക്കാലങ്ങളില്‍ പലയിടങ്ങളില്‍ നിന്നും ആളുകള്‍ മൂന്നാറിലേക്ക് എത്താറുണ്ട്. അതുകൊണ്ട് ആനകള്‍ കാടിറങ്ങുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha