ഗുണ്ടകള്‍ക്കെതിരെയുള്ള കാപ്പ ചുമത്തല്‍ നടപടികള്‍ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി... പൊലീസ് നല്‍കുന്ന അപേക്ഷകളില്‍ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും അനാവശ്യമായി ആരുടെ മേലും കാപ്പ ചുമത്തരുതെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

ഗുണ്ടകള്‍ക്കെതിരെയുള്ള കാപ്പ ചുമത്തല്‍ നടപടികള്‍ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നല്‍കുന്ന അപേക്ഷകളില്‍ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി.
തീരുമാനമായത് ഉന്നതതല യോഗത്തില്‍. കൂടാതെ അനാവശ്യമായി ആരുടെ മേലും കാപ്പ ചുമത്തരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങള്‍ കൂടുന്നതിന് കാരണം കളക്ടര്‍മാരുടെ ഉദാസീന സമീപനമാണെന്ന് പൊലീസ് വിമര്‍ശിച്ചിരുന്നു. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലില്‍ ഇടാന്‍ ഗുണ്ടകളുടെ പട്ടിക നല്‍കിയാല്‍ കളക്ടര്‍മാര്‍ അത് തള്ളിക്കളയുകയാണെന്നാണ് പൊലീസുകാരുടെ പരാതി.
ഗുണ്ടകള്‍ ഇത് വിലസാനുള്ള അവസരമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. കാപ്പ ചുമത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൂടി അധികാരം നല്‍കണമെന്ന ആവശ്യവും സേന ശക്തമായി ഉയര്‍ത്തുന്നുണ്ട്.
ഈ അടുത്ത കാലത്ത് തിരുവനന്തപുരത്ത് ലോഡ്ജിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ ഇടണമെന്ന് പൊലീസ് കളക്ടറോട് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും കളക്ടര്‍ ഇത് നിരസിച്ചു. കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ കൊണ്ടിട്ട കേസിലെ പ്രതിയേയും ജയിലില്‍ അടയ്ക്കണമെന്ന് പൊലീസ് ആദ്യമേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ശിപാര്‍ശ മറികടന്ന് കാപ്പ ഉപദേശക സമിതിയില്‍ നിന്ന് ഇളവ് നേടി ഇറങ്ങിയ ശേഷമാണ് കൊല നടന്നത്.
അതേസമയം തുടര്‍ച്ചയായ ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ തടയാനും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും വേണ്ടി 2007ല്‍ കൊണ്ടുവന്നതാണ് കാപ്പ നിയമം. ഏഴ് വര്‍ഷത്തിനിടെ ഗുണ്ടാ ആക്രമണ സ്വഭാവമുള്ള മൂന്ന് കേസുകളില്‍ പ്രതിയായാല്‍ അയാള്‍ ഇനിയും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കാപ്പ ചുമത്താന്‍ ശിപാര്‍ശ ചെയ്യാവുന്നതാണ്.
കളക്ടറോട് ശിപാര്‍ശ നടത്തേണ്ടത് ജില്ലാ പൊലീസ് മേധാവിയാണ്. കളക്ടര്‍ ഇതിന്മേല്‍ നിയമോപദേശകരുടെ റിപ്പോര്‍ട്ട് തേടും കളക്ടര്‍ അനുകൂലമായി ഉത്തരവിട്ടാല്‍ ആറ് മാസം വരെ ആളെ കരുതല്‍ തടങ്കലില്‍ വെയ്ക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha