ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ 'വിന്റേജ്' പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ അച്ഛനായ വിശ്വനാഥന്‍, അമ്മയായ ശാന്ത കുമാരി എന്നിവരുടെ പേരില്‍ ആരംഭിച്ച ഈ ഫൗണ്ടേഷനിലൂടെ കേരളത്തിന്റെ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് മോഹന്‍ലാല്‍ നടപ്പിലാക്കുന്നത്. വിവിധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചു കൊണ്ട് അദ്ദേഹം ഇതിനോടകം ഒരുപാട് സേവനങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷനിലൂടെ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്‌സ് എന്ന സ്ഥാപനവും ഉണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാര്‍ഗദര്‍ശനവും ഇത് വഴി അവര്‍ക്കു നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.കോവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്‌നാട്, മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിലും മോഹന്‍ലാല്‍ സഹായം എത്തിച്ചിരുന്നു.
അതേസമയം 'ബറോസ്' എന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്!ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്' ഒരുക്കുന്നത്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്!പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
https://www.facebook.com/Malayalivartha