മരുമകള്‍ അമ്മായിയമ്മയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിച്ചു.... ഗുരുതരമായി പരിക്കേറ്റ അമ്മായിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇപ്പോള്‍ കേരളത്തില്‍ അമ്മായിയമ്മ മരുമകള്‍ ബന്ധം കൂടുതലും അടിപിടിയിലാണ്. കേരളത്തില്‍ മാത്രമല്ല മറ്റുള്ള സംസ്ഥാനങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. തൊടുപുഴയില്‍ യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി അമ്മിണിയുടെ തലയാണ് മരുമകള്‍ അടിച്ചുപൊട്ടിച്ചിരിക്കുന്നത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ അമ്മിണിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മകന്‍ മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മരുമകള്‍ കസേര എടുത്ത് തലയ്ക്കടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുറച്ചു ദിവസം മുമ്പ് അബുദാബിയില്‍ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. പ്രവാസിയായ മകന്റെ വിവാഹം ഓണ്ഡലൈനിലൂടെ നടത്തി, പിന്നാലെ മരുമകളെയും കൊണ്ട് അബുദാബിയിലേക്ക് പറന്നു. മകന്റെ കൈകളിലേക്ക് മരുമകള്‍ എത്തിയതോടെ തനിസ്വാഭാവം പുറത്തുകാട്ടി .
ആലുവ കുറ്റിക്കാട്ടുകര സ്വദേശിനിയായ റൂബി മുഹമ്മദ് (63) ആണ് മരുമകളുടെ അടിയേറ്റ് മരിച്ചത്. മകന്‍ സഞ്ജു മുഹമ്മദിന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനിടെയാണ് റൂബിക്ക് അടിയേറ്റത്. അബുദാബിയിലെ ഗയാത്തിയിലാണ് സംഭവം.
റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. ഓണ്‍ലൈനിലൂടെയായിരുന്നു വിവാഹ ചടങ്ങ്. അടുത്തിടെയാണ് റൂബിയേയും കൂട്ടി സന്ദര്‍ശക വിസയില്‍ ഷജന അബുദാബിയിലെത്തുന്നത്. ഇവിടെ വച്ചാണ് ഷജന സഞ്ജുവിനെ ആദ്യമായി നേരിട്ട് കാണുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റൂബിയും ഷജനയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് വാക്കുതര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചത്. ഷജന റൂബിയെ പിടിച്ച് തള്ളിയതോടെ തല ഭിത്തിയിലിടിച്ച് വീഴുകയായിരുന്നു.
റൂബിയുടെ മരണത്തിന് പിന്നാലെ തിങ്കളാഴ്ച രാത്രി തന്നെ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പൊന്‍കുന്നം സ്വദേശിനിയാണ് ഷജന. ഇവരെ കേന്ദ്രീകരിച്ച് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.
മരുമകള്‍ അമ്മായിയമ്മ വഴക്കുകള്‍ സര്‍വ്വസാധാരണമാണെങ്കിലും ഇതുപോലെ അക്രമണവും മരണവും അപൂര്‍വമാണ്. മകനും മരുമകള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ പോയ അമ്മയ്ക്കാണ് ഈ ദാരുണസംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha
























