ചൊറിയാൻ വന്നവരെ മാന്തി സുരേഷ് ഗോപിയുടെ മറുപടി... ഒപ്പം മാക്രികൾക്ക് നന്ദിയും

ഒരു ലക്ഷം ഒരു രൂപ നോട്ട് വിഷു ദിനത്തിൽ ക്ഷേത്ര ദർശനം നടത്തുന്നവർക്ക് കൈനീട്ടം നൽകാനായി ക്ഷേത്രങ്ങളിലെ മേൽശാന്തിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഏൽപിച്ചിരുന്നു. എന്നാൽ സംഭവം പുറത്തായതോടെ ഇടത് പാർട്ടികൾ വലിയ എതിർപ്പാണ് പ്രകടിപ്പിച്ചത്. വിവാദത്തിൽ താരം രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.
എന്നാൽ അതിൽ ഒന്നും തീരുന്നില്ല വിവാദം എന്ന് കണ്ടതോടെ പിന്നെയും പ്രതികരണം, അല്ലെങ്കിൽ പരിഹാസവുമായി എത്തിയിരിക്കുകയാണ്. വിഷുക്കൈനീട്ട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ബി.ജെ.പി. എം.പിയും നടനുമായ സുരേഷ് ഗോപി. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങള്‍ മാറുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതോടൊപ്പം ഒരു പരിഹാസവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.
രാഷ്ട്രീയ ഇടപെടലുകള്‍ കാരണം വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ, ഇതില്‍ നന്ദിയുണ്ടെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഇന്നും അദ്ദേഹം തൃശൂരില്‍ വിഷുകൈനീട്ടം വിതരണം ചെയ്തിരുന്നു. എന്നാല്‍ കൈനീട്ടം വാങ്ങി കാല്‍ വന്ദിക്കാന്‍ ശ്രമിച്ചവരെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി തടഞ്ഞു.
കുരുന്നുകള്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത് രസിക്കാത്തത് ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍ക്കാണെന്നും നന്മ മനസ്സിലാക്കാന്‍പറ്റാത്ത മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നും കഴിഞ്ഞ ദിവസം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു.
കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്.. ഇതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയതും നേരത്തെ വിവാദമായിരുന്നു.
വിഷു കൈനീട്ടം സംസ്കാരത്തിന്റെ ഭാഗമാണെന്നും, കിറ്റ് കൊടുക്കുന്നതു പോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ലെന്നും വിമർശിക്കുന്നവർ മനസിലാക്കണമെന്ന് സുരേഷ് ഗോപി എംപി. വിഷു കൈനീട്ടം എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജില്ലയുടെ വിവിധയിടങ്ങളിലാണ് സുരേഷ്‌ഗോപിയുടെ വിഷുക്കൈനീട്ടം പരിപാടി നടന്നത്. ബിജെപി ജില്ലാഘടകമായിരുന്നു സംഘാടകര്‍. വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ സുരേഷ്‌ഗോപി മേല്‍ശാന്തിക്ക് പണം നല്‍കി. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് നല്‍കിയത്. വിഷുദിനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാനാണ് പണം കൈമാറിയത്.
സംഭവമറിഞ്ഞ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐഎം, സിപിഐ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം അധികൃതരെ നേരില്‍കണ്ടായിരുന്നു പ്രതിഷേധമറിയിക്കല്‍. സുരേഷ്‌ഗോപിയുടെ വിഷുകൈ നീട്ടം പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആരോപണം.
അതേസമയം, സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറൊ അംഗം എ. വിജയരാഘവന്‍. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും, ക്ഷേത്രങ്ങളെ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും വിജയരാഘവന്‍ തൃശ്ശൂരില്‍ വച്ച് പറഞ്ഞു.
എന്നാൽ ഇതിനെയൊക്കെ പൊളിച്ചടുക്കിയാണ് സുരേഷ് ഗോപി പിന്നെയും നീങ്ങുന്നത്. ഒപ്പം താരത്തിന് പിന്തുണയുമായി അഭിഭാഷകൻ ശങ്കു.ടി ദാസും എത്തിയിട്ടുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ പദ്ധതി ഫലത്തിൽ തൃശൂർ നഗരത്തെ ഇളക്കിമറിച്ച വൻ ജനസമ്പർക്ക പരിപാടിയാകുകയാണ്.
ഒരു ബിജെപി നേതാവ് പൊതുസമൂഹത്തിലിറങ്ങി ഓളം സൃഷ്‌ടിക്കുന്നതും തന്റെ സ്വീകാര്യത തെളിയിക്കുന്നതും അവർക്ക് സഹിക്കുന്ന കാര്യമല്ല എന്നാണ് അദ്ദേഹം വിമർശിക്കുന്നത്.
താരം കാല്‌പിടിപ്പിക്കുന്ന എന്ന ആരോപണത്തെയും ശങ്കു ടി ദാസ് ഫേസ്‌ബുക്ക് പോസ്‌റ്റിൽ ശക്തമായി വിമർശിക്കുന്നു. കൈനീട്ടം വാങ്ങുന്നവർ അത് നൽകുന്നവരുടെ കാൽതൊട്ട് വന്ദിക്കുന്നത് ഈ നാട്ടിലെ സംസ്‌കാരമാണെന്നും അദ്ദേഹം പോസ്‌റ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha
























