ഇന്ന് ദു:ഖവെള്ളി... ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ; യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും വിശ്വാസികള്‍ അനുസ്മരിക്കുന്നു

ലോക മെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ സ്മരണയില്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. കുരിശും വഹിച്ചുള്ള ക്രിസ്തുവിന്റെ കാല്‍വരി യാത്രയും പീഡാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ദു:ഖവെള്ളി ആചരിക്കുന്നത്.
ക്രൈസ്തവര്‍ സമൂഹം ഇന്ന് ഉപവാസത്തോടെയും പ്രാര്‍ത്ഥനകളോടെയും ഗാഗുല്‍ത്താമലയിലൂടെ യേശു കുരിശുമേന്തി നടന്നുനീങ്ങിയതിന്റെ ഓര്‍മ്മ പുതുക്കുകയാണ്. ദേവാലയങ്ങളില്‍ സാധാരണ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും, പീഡാനുഭവ വായനകളും, നഗരികാണിക്കലും, കുരിശിന്റെ വഴിയെ നടക്കലുമാണ് ചടങ്ങുകള്‍.
യേശു ദേവന്‍ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും വിശ്വാസികള്‍ അനുസ്മരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നു വിളിക്കുന്നു.
ദുഃഖവെള്ളിയാഴ്ച ഇംഗ്ലീഷില്‍ അറിയപ്പെടുന്നത് ഗുഡ് ഫ്രൈഡേ എന്ന പേരിലാണ്.
ദുഃഖവെള്ളി ദിനത്തില്‍ പല വിധത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും നടക്കാറുണ്ട്. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശില്‍ക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ രുചിക്കുന്ന ആചാരവുമുണ്ട്.
കത്തോലിക്ക സഭയുടെ ആചാരങ്ങളില്‍ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി ഈ ദിവസത്തെ ആചാരങ്ങളില്‍ മുഖ്യമായതാണ്. കേരളത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്നു കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.
ഈസ്റ്ററാണ് ക്രൈസ്തവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയെ ആഘോഷിക്കുന്ന ദിവസമാണ് അത്. ബൈബിള്‍ പ്രകാരം ഈ ദിവസം യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ജീവിതത്തിലേക്ക് മടങ്ങിവരികയുംചെയ്തു.
https://www.facebook.com/Malayalivartha
























