വില്ലനായി മഴയും... മലയാളികളെ സംബന്ധിച്ച് രണ്ട് സുപ്രധാന ദിനങ്ങള്‍ ഒന്നിച്ചെത്തിയ സുദിനമാണ് ഇന്ന്; വിഷു ദിനത്തില്‍ കണി കണ്ടുണര്‍ന്ന് മലയാളികള്‍; ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷം; ദു:ഖവെള്ളിയില്‍ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍

ഇന്ന് അമ്പലങ്ങളിലും പള്ളികളിലും ഒരുപോലെ തിരക്കുള്ള ദിനമാണ്. മലയാളികളെ സംബന്ധിച്ച് ഇന്ന് നന്മയുടെ വിഷുവാണ്. ക്രൈസ്തവരെ സംബന്ധിച്ച് ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയുള്ള ദിവസമാണ്. അതേസമയം രണ്ടും ആഘോഷിക്കുന്നവരും കുറവല്ല.
ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി വിഷു ആഘോഷിച്ച് ലോകമെങ്ങുമുള്ള മലയാളികള്‍. കാര്‍ഷികസമൃദ്ധിയുടെ പോയകാല സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷുവിനെ വരവേല്‍ക്കുകയാണ് മലയാളികള്‍.
ഇത്തവണ കൊവിഡ് നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളുണ്ടാകുംപുതുവര്‍ഷത്തെ വരവേല്‍ക്കുന്ന മലയാളിക്ക് ഗൃഹാതുരത്വത്തിന്റേയും നന്മയുടേയും പൊന്‍കണി ആണ് വിഷു. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത വിഷുവായതിനാല്‍ ഇത്തവണ കച്ചവടക്കാരും ആശ്വാസത്തിലാണ്. കണിക്കൊന്നയും കണിവെളളരിയും വാല്‍കണ്ണാടിയുമൊരുക്കി വിശ്വാസികള്‍ ഇന്ന് കണികണ്ടുണരും.
സമ്പല്‍ സമൃദ്ധിയുടെ, ആശങ്കകള്‍ ഇല്ലാത്ത ഒരു നല്ല നാളേയാണ് മലയാളികളുടെ മനസില്‍ ഇത്തവണ വിഷു നിറക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം നിരവധി പേര്‍ മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്നു. വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരുമയുടേയും കൈനീട്ടം നല്‍കി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശംസിച്ചു.
അതേസമയം ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള െ്രെകസ്തവര്‍ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു. പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും ഉണ്ടാകും. അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള െ്രെകസ്തവര്‍ ഇന്നലെ പെസഹ ദിനം ആചരിച്ചു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് െ്രെകസ്തവര്‍ക്ക് പെസഹ. വിശുദ്ധകുര്‍ബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്. റോമില്‍ നടന്ന പെസഹാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ചു.
കേരളത്തിലും വലിയ ആഘോഷം നടന്നു. എറണാകുളം സെന്റ് മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു.സഭയിലെ സന്യസ്തരും പുരോഹിതരും സഭയോടും സമൂഹത്തോടും വിശ്വസ്തത പുലര്‍ത്തി മുന്നോട്ടുപോകണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹാ ദിന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
ഏകീകൃത കുര്‍ബാന യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംരക്ഷണയിലായിരുന്നു സെന്റ്‌മേരിസ് ബസിലിക്കയിലെ പെസഹാ ചടങ്ങുകള്‍. പെസഹാദിനത്തില്‍ തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
അതേസമയം ആഘോഷങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും തടസമാകാന്‍ വില്ലനായി മഴയുമൊപ്പമുണ്ട്. സംസ്ഥാനത്ത് ഇന്നും മഴ തുടരും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തിനടുത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്.
https://www.facebook.com/Malayalivartha
























