ഈസ്റ്ററും വിഷുവും ആഘോഷിക്കാനാവാതെ..... വിഷുദിനത്തില്‍ ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍... ബാങ്ക് അവധിയായതിനാല്‍ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല , ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സര്‍വീസ് നിര്‍ത്തിവച്ചു കൊണ്ട് ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഈ മാസം 28ന് സൂചനാ പണിമുടക്കിനും ആഹ്വാനം

ഈസ്റ്ററും വിഷുവും ആഘോഷിക്കാനാവാതെ..... വിഷുദിനത്തില്‍ ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍... ബാങ്ക് അവധിയായതിനാല്‍ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല , ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സര്‍വീസ് നിര്‍ത്തിവച്ചു കൊണ്ട് ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഈ മാസം 28ന് സൂചനാ പണിമുടക്കിനും ആഹ്വാനം.
82 കോടിയാണ് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു ആവശ്യമായിട്ടുള്ളത്. ഡിപ്പോകളുടെ മുന്നിലും ചീഫ് ഓഫിസിനു മുന്നിലും ഇന്നലെയും ബിഎംഎസിന്റെയും സിഐടിയുവിന്റെയും സമരം നടന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കോര്‍പ്പറേഷന് ഇന്ധനവില വര്‍ധന വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അതിനൊപ്പമാണ് കൃത്യ സമയത്ത് ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യവുമുള്ളത്. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇടതു യൂണിയന്‍ സംഘടനകളടക്കം 28ന് സൂചന പണിമുടക്കിലേക്ക് നീങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ 50 കോടി എസ്ബിഐയില്‍ നിന്നു കടം വാങ്ങിയാണ് ശമ്പളം നല്‍കിയത്. 30 കോടി സര്‍ക്കാരും നല്‍കി. ഇത്തവണ ഇന്ധനവില കൂടിയതിനാല്‍ 25 കോടിയിലേറെ രൂപ അധികം ചെലവായി. 152 കോടിയായിരുന്നു കഴിഞ്ഞ മാസം വരുമാനം. പക്ഷേ ഇന്ധനവില വര്‍ധിച്ചതോടെ താളം തെറ്റുകയാണുണ്ടായത്. 50 കോടിയെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് ധനമന്ത്രിയെ ഗതാഗതമന്ത്രി സമീപിച്ചെങ്കിലും 30 കോടിയേ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണത്തെ 50 കോടി കടം തിരിച്ചടച്ചു കഴിഞ്ഞതേയുള്ളൂ. മുന്‍കുടിശികയിനത്തില്‍ ദിവസവും 98 ലക്ഷം രൂപയാണ് ബാങ്കുകള്‍ കെഎസ്ആര്‍ടിസിയില്‍ നിന്നു തിരിച്ചുപിടിക്കുന്നത്.
സിഐടിയുവിനും എഐടുയിസിക്കും പിന്നാലെ സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പള വിതരണം നടത്തണമെന്ന് യുണിയനുകള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. വിഷുവിന് മുന്‍പ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരമെന്ന് യൂണിയനുകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
അതേസമയം, കെഎസ്ആര്‍ടിസിയുടെ കയ്യിലുള്ള തുക സ്വരൂക്കൂട്ടിയാലും ശമ്പളം നല്‍കാന്‍ തികയില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കൂടുതല്‍ സഹായം വേണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെടും. പക്ഷേ, പെന്‍ഷന്‍ ബാധ്യതയടക്കം ഈ മാസം ഇതിനോടകം തന്നെ 230 കോടി അനുവദിച്ചെന്നും കൂടുതല്‍ തുക ഉടന്‍ നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
കെഎസ്ഇബിയിലെ തൊഴിലാളി യൂണിയന്‍ സംഘടനകള്‍ നടത്തുന്ന പ്രത്യക്ഷ സമരത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























