കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സംരഭത്തെ തകര്‍ക്കാന്‍ മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുകയാണെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി രംഗത്ത്.... സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനാലാണ് കെ സ്വിഫ്റ്റിനെതിരെ പ്രചാരണമുയരുന്നത്, അവര്‍ കോടികളുടെ തട്ടിപ്പാണ് നടത്തുന്നത്,സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകള്‍, സ്വിഫ്റ്റിനെ ഭയക്കുന്നതാരെന്ന് വിശദീകരിച്ച് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സംരഭത്തെ തകര്‍ക്കാന്‍ മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുകയാണെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി രംഗത്ത്.
പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് സര്‍വീസ് ബസുകള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയായതോടെ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സര്‍വീസുമാണ് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സര്‍വീസുകളില്‍ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടത്തില്‍ ബസിന്റെ 35000 രൂപ വില വരുന്ന സൈഡ് മിറര്‍ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തില്‍പ്പെട്ടു. സൈഡ് ഇന്‍ഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
കെ. സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍ ആരംഭിച്ചതിന് ശേഷം മൂന്നാം തവണ അപകടത്തില്‍പ്പെട്ടിരുന്നു. പിന്നാലെ അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും നീക്കം ചെയ്തിരുന്നു.
സര്‍വ്വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് ഉള്ളിലാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനാലാണ് കെ സ്വിഫ്റ്റിനെതിരെ പ്രചാരണമുയരുന്നത്, അവര്‍ കോടികളുടെ തട്ടിപ്പാണ് നടത്തുന്നത്,സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകള്‍, സ്വിഫ്റ്റിനെ ഭയക്കുന്നതാരെന്ന് വിശദീകരിച്ച് കെഎസ്ആര്‍ടിസി .
കെഎസ്ആര്‍ടിസി നല്‍കിയ വിശദീകരണമിങ്ങനെ....
കെ എസ് ആര്‍ ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്? കെഎസ്ആര്‍ടിസി- സിഫ്റ്റ് സര്‍വ്വീസ് ഏപ്രില്‍ 11 ന് ബഹു: മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോ?ഗിച്ച് വാങ്ങിയ 116 ബസുകള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഇതിനോടകം സര്‍വീസ് ആരംഭിച്ചുവരുന്നു. 116 ബസുകളില്‍ 28 എ.സി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്.
ഇനി കാര്യത്തിലേയ്ക്ക് വരാം!
കെഎസ്ആര്‍ടിസി- സിഫ്റ്റ് സര്‍വ്വീസ ്ആരംഭിച്ചതു മുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങളിലും,നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള മനപൂര്‍വ്വമായ ശ്രമം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങള്‍ പത്ര-മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം, ഇന്ന് സ്വകാര്യ ബസ് കമ്പനികള്‍ ഈടാക്കുന്ന ബാഗ്ലൂര്‍ -എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തിയത്.
കെഎസ്ആര്‍ടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളില്‍ സംഘടിത വാര്‍ത്ത വരുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടെയുണ്ട് ഉണ്ട്..
എന്താണെന്നോ.. ?
സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്.
വന്‍കിട ബസ് കമ്പനികള്‍ അടക്കി വാഴുന്ന റൂട്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ നല്‍കുന്ന സര്‍വ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്.
പ്രൈവറ്റ് ഓപ്പറേറ്റര്‍മാര്‍ ചെയ്യുന്നത് യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ രണ്ടുംമൂന്നും ഇരട്ടി ചാര്‍ജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂര്‍-എറണാകുളം സെക്ടറില്‍ അഇ സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളില്‍ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളില്‍ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്,
14/04/2022 ( ഇന്നേദിവസം)
ബാഗ്ലൂര്‍ -എറണാകുളം എ.സി വോള്‍വോ സ്സ്‌ലീപ്പര്‍(2:1)
സ്വകാര്യ ബസ്- :2800 രൂപ
കെ -സ്വിഫ്റ്റ്- : 1264രൂപ
എ.സി വോള്‍വോ സെമി സ്‌ലീപ്പര്‍
സ്വകാര്യ ബസ്- 1699 രൂപ
കെ -സ്വിഫ്റ്റ്- 1134രൂപ
എന്നാല്‍ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായര്‍ കൊള്ള യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയും.
കേരളത്തില്‍ നിന്നും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ആയിരക്കണക്കിന് ബസ്സുകള്‍ ഇങ്ങനെ സര്‍വ്വീസ് നടത്തുന്നുണ്ട്.
ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാല്‍ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നു വരുന്നത് എന്ന യാഥാര്‍ഥ്യം നമ്മള്‍ തള്ളിക്കളയേണ്ടതില്ല.
കെഎസ്ആര്‍ടിസി- സിഫ്റ്റ് എന്നും യാത്രക്കാര്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് സ്വന്തം.
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com എന്ന വെബ് സൈറ്റിലുകയും 'ENTER KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്:ഫോണ്‍:0471-2465000
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24ണ്മ7)
മൊബൈല്‍ - 9447071021
ലാന്‍ഡ്ലൈന്‍ - 0471-2463799
18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേയ്ക്കുംബന്ധപ്പെടാവുന്നതാണ്.സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24ണ്മ7)
വാട്‌സാപ്പ് - 8129562972
https://www.facebook.com/Malayalivartha
























