കോഴിക്കോട് യുവാവിനെ അഞ്ചംഗ സംഘം ആക്രമിച്ചു... ബിജെപി പ്രവര്‍ത്തനാണ് ആക്രമണത്തിന് ഇരയായത്;പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് സൂചന

കോഴിക്കോട് വിലങ്ങാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ചക്കാലക്കല്‍ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് പുറത്തുവരുന്ന സൂചന.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടി പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ജിജോയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഡിസംബറില്‍ സമാനരീതിയില്‍ ആലപ്പുഴയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടികൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ഷാനെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കാറിലെത്തിയ ആര്‍എസ്എസ് ആക്രമിസംഘം ഇടിച്ചു വീഴ്ത്തിയ ശേഷമാണ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യക്തമായ ഗുഢാലോചനയോടെയാണ് ആക്രമണം നടത്തിയിട്ടുള്ളത്.
ആലപ്പുഴയില്‍ അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന് നേരെ ആക്രമണം നടന്നിട്ടുള്ളത്.ആക്രമണ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























