വിജിലന്‍സിന്റെ മിന്നല്‍ പരിശോധന... അനധികൃത വരുമാനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ സസ്‌പെന്‍ഷനില്‍

വിജിലന്‍സ് പരിശോധനയില്‍ അനധികൃത വരുമാനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ ഓഫീസിലെ സബ് രജിസ്ട്രാര്‍ സനല്‍.ടി, സീനിയര്‍ ക്‌ളാര്‍ക്ക് ജലജകുമാരി കെ.ജി. എന്നിവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഓപ്പറേഷന്‍ സത്യജ്വാല എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ 2021 നവംബര്‍ 11 ന് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി.
സനലിന്റെ കൈവശവും കാറില്‍ നിന്നുമായി 62,100 രൂപ പിടിച്ചെടുത്തു. ഭാര്യയുടെയും മറ്റു ചിലരുടെയും അക്കൗണ്ടുകളിലേക്ക് 50,000 വരെ മാറ്റിയതും മറ്റു പല സ്രോതസുകളില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും കണ്ടെത്തി. ജലജകുമാരിയുടെ പക്കല്‍ നിന്ന് 12,700 രൂപ കണ്ടെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























