Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കോടതി തിരിഞ്ഞു... പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ശക്തമായ നീക്കം നടത്തി പൊലീസ്; ഇനിയും വീഴ്ച ഉണ്ടാകാതിരിക്കാന്‍ നിയമോപദേശം തേടി; തിരിച്ചടിയായി പൊലീസിനെതിരെ കോടതി; മുന്‍ ജനപ്രതിനിധി ഒളിവില്‍ പോകുമെന്നു വിശ്വസിക്കുന്നില്ല

05 MAY 2022 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

പിസി ജോര്‍ജിനെ ഒരിക്കല്‍ കൂടി അകത്തിടാനുള്ള ശ്രമം നടത്തുകയാണ് പൊലീസ്. നേരത്തെ സംഭവിച്ച പാളീച്ചകള്‍ തീര്‍ത്ത് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നീക്കം നടത്തുന്നത്. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമായതിനാലാണെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

ജാമ്യം കിട്ടിയതാണ് പൊലീസിന് തിരിച്ചടിയായത്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരം ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഒരു മുന്‍ എംഎല്‍എ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യേണ്ടതെന്ന കാര്യം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.



ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിക്കു കഴിയുമെന്നും ഇതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും മാത്രമേ റിപ്പോര്‍ട്ടിലുള്ളൂ. ഇക്കാരണത്താല്‍ ജാമ്യം അനുവദിക്കുന്നു എന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആശ കോശിയുടെ ഉത്തരവില്‍ പറയുന്നത്. ഒരു മുന്‍ ജനപ്രതിനിധി ഒളിവില്‍ പോകുമെന്നു വിശ്വസിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊലീസ് സമര്‍പ്പിക്കേണ്ട ചെക്ക് ലിസ്റ്റില്‍ സാധാരണഗതിയില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ പാലിക്കേണ്ട അഞ്ച് കാരണങ്ങള്‍ ഉണ്ടാകാറുണ്ട്.

പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ഇതു കാണുന്നില്ലെന്നു കോടതി മൂന്നു പേജുള്ള ഉത്തരവില്‍ പറയുന്നു. 2022 ഏപ്രില്‍ 29ന് പി.സി. ജോര്‍ജ് നടത്തിയെന്നു പറയുന്ന പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ മുന്‍പും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇക്കാരണത്താല്‍ പ്രതിയുടെ പ്രായവും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രതിയെ ജയിലില്‍ കിടത്തിയാല്‍ ജീവന് ആപത്താണ് എന്ന കാര്യവും പരിഗണിച്ചു ജാമ്യം അനുവദിക്കുന്നതായി വിധിയില്‍ പറയുന്നു.



അറസ്റ്റിന് വലിയ പ്രാധാന്യം നല്‍കിയ ശേഷം എന്തിനാണ് റിപ്പോര്‍ട്ട് ലളിതമാക്കിയതെന്ന ചോദ്യമാണുയരുന്നത്. പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ദിവസം ജാമ്യം അനുവദിച്ചതില്‍ വിവാദം പടരുമ്പോളാണ് പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന ഉത്തരവ് പുറത്തുവന്നത്. സ്വമേധയാ കേസെടുത്ത തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് മേയ് ഒന്നിന് പുലര്‍ച്ചെ അഞ്ചോടെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നാണ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അതേസമയം, പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും. വ്യാഴാഴ്ച, തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ഫോര്‍ട്ട് പൊലീസ് അപേക്ഷ നല്‍കുക. മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.



മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റ് ചെയ്ത പി.സി. ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി പൊലീസ്. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറി.

മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ല സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ, അല്ല പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ജാമ്യം ലഭിച്ച പി.സി. ജോര്‍ജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍വെച്ച് മതവിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷം ഇന്ന് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടും പി.സി. ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതും വിവാദമായിരുന്നു.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (2 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (2 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (10 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (10 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (11 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (11 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (11 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends