Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അയർക്കുന്നത്തെ കൊലപാതകത്തിനു കാരണം സംശയരോഗം ! നിരന്തരം ഒരു ഫോൺ നമ്പരിലേക്കുള്ള ഭാര്യയുടെ വിളി വിലക്കി; എന്നിട്ടും ആ ഫോൺ വിളി തുടർന്നു; വാക്ക് തർക്കത്തിനൊടുവിൽ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി; കയ്യിലെ ഞരമ്പ് മുറിച്ച ശേഷം കെട്ടിത്തൂങ്ങി; അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ്കണ്ടെത്തൽ ഇങ്ങനെ

13 MAY 2022 07:30 AM IST
മലയാളി വാര്‍ത്ത

കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചതിന്റെ കാരണം സംശയ രോഗമെന്നു പൊലീസിനു സൂചന. ആത്മഹത്യക്കുറിപ്പിൽ അടക്കം ഇതു സംബന്ധിച്ചുള്ള സൂചനകളുണ്ടെന്നാണ് ലഭിച്ച വിവരം. അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു ദിവസം മുൻപ് ആറു വയസുകാരൻ മകൻ സിദ്ധാർത്ഥനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഇരുവരും അയർക്കുന്നത്തെ വീട്ടിൽ എത്തിയത്. ടിന്റുവിനെ വിദേശത്തേയ്ക്കു കൊണ്ടു പോകുന്നതിനായി സുധീഷ് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായാണ് തിരുവനന്തപുരത്ത് പോകുന്നതിനായി തയ്യാറെടുപ്പ് നടത്തിയിരുന്നത്. എന്നാൽ, ഇതിനിടെ ടിന്റുവിന്റെ ഫോണിലേയ്ക്കു നിരന്തരമായി ആരോ ഫോൺ ചെയ്തതാണ് പ്രശ്‌നം വഷളാക്കിയതെന്നു പൊലീസ് പറയുന്നു.

ഈ സുഹൃത്തിന്റെ പേരിൽ നേരത്തെ തന്നെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ ആളെ ഫോണിൽ വിളിക്കരുതെന്നു സുധീഷ് ടിന്റുവിനെ വിലക്കിയിരുന്നതായും പൊലീസ് പറയുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നതെന്നു പൊലീസ് പറയുന്നു. വഴക്കിനെ തുടർന്ന് ഷോൾ ഉപയോഗിച്ച് ടിന്റുവിന്റെ കഴുത്തിൽ മുറുക്കിയ ശേഷം , കിടക്ക മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ഇതേ തുടർന്നു മരിച്ച ടിന്റുവിന്റെ മൃതദേഹം വസ്ത്രത്തിലും ബെഡ്ഷീറ്റിലും അടക്കം പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു.

തുടർന്ന്, കൈ ഞരമ്പുകൾ മുറിച്ച സുധീഷ് കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ സംശയമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നു സൂചിപ്പിക്കുന്ന തെളിവുകൾ ആത്മഹത്യാക്കുറിപ്പിൽ നിന്നു ലഭിച്ചതായി സി.ഐ ആർ.മധു പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (16 minutes ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (23 minutes ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (25 minutes ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (27 minutes ago)

പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുന്നു  (30 minutes ago)

പവന് 880 രൂപയുടെ വർദ്ധനവ്‌...  (53 minutes ago)

വായുനിലവാരം അതീവ ഗുരുതരം  (1 hour ago)

കസ്റ്റഡിയിൽ നിലവിളിച്ച് D മണി, കടകംപള്ളിയുടെ വീട്ടിലേക്ക് പാഞ്ഞ് SIT ,കൂട്ടത്തോടെ ജയിലിലേക്ക്..! ഒരേ ദിവസം ആ രണ്ട് അറസ്റ്റ്  (1 hour ago)

കളഭത്തിൽ ആറാടി നിൽക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിർമാല്യംവരെ ഭക്തർക്ക് ദർശിക്കാനാകും...  (2 hours ago)

യുഎസിൽ ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി  (2 hours ago)

സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു  (2 hours ago)

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (3 hours ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (3 hours ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (3 hours ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (3 hours ago)

Malayali Vartha Recommends