ക്രൈസ്തവ ആചാരപ്രകാരം വരനും വധുവും താലി കെട്ടി മോതിരവും കൈമാറി; പിന്നെ വിവാഹ വേദിയിൽ നടന്നതെല്ലാം നാടകീയമായ സംഭവങ്ങൾ; വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാൻ തയ്യാറാകാതെ വരൻ; അമ്പരന്നു വൈദീകരും വധുവും വീട്ടുകാരും; പ്രകോപിതരായ പെൺ വീട്ടുകാർ വധുവിനെയും വിളിച്ചിറക്കി പോയി; വധുവിനെ കൊണ്ട് പോയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വരൻ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം

ഒരു സ്ത്രീയും പുരുഷനും ഒന്നാകുന്ന ദിവസമാണ് അവരുടെ കല്യാണദിവസം. വളരെ സന്തോഷകരവും ആനന്ദകരവുമായ ദിനമാണന്ന്. എന്നാൽ ആ ദിവസത്തിൽ സംഭവബഹുലവും നാടകീയവുമായ സംഭവങ്ങൾ അരങ്ങേറിയാലോ? അത്തരത്തിലുള്ള സംഭവവികാസങ്ങൾ നടന്നിരിക്കുകയാണ്. താലി കെട്ടി കഴിഞ്ഞാൽ വിവാഹ ഉടമ്പടി ഏറ്റു ചൊല്ലുക എന്നൊരു ചടങ്ങ് ക്രിസ്ത്യൻ കല്യാണങ്ങൾക്ക് ഉണ്ട്. എന്നാൽ വിവാഹ ഉടമ്പടി ചൊല്ലാൻ പാപ്പനംകോട് സ്വദേശിയായ വരൻ തയ്യാറായില്ല.
ഇതോടെ വിവാഹ വേദിയിൽ നിന്നും ഒറ്റശേഖരമംഗലം സ്വദേശിനിയായ വധുവിനെ വീട്ടുകാർ വീട്ടിലേക്ക് കൊണ്ടു പോയി. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകൾ എല്ലാം തന്നെ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. ശേഷമാണ് വരൻ വധുവിനു താലി കെട്ടിയത്. മോതിരവും ഇരുവരും പരസ്പരം കൈമാറുകയും ചെയ്തു. വിവാഹ ഉടമ്പടി എടുക്കലായിരുന്നു അടുത്ത ചടങ്ങ്. വരനും വധുവും അൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വേണം ഇത് ചെയ്യാൻ. എന്നാൽ ഈ ചടങ്ങിന് വരൻ മനസ്സ് വച്ചില്ല.
മാത്രമല്ല റജിസ്റ്ററിൽ ഒപ്പു വയ്ക്കാനും തയ്യാറായില്ല. ഇത് കണ്ട വധുവിന്റെ വീട്ടുകാരും വിവാഹത്തിനു വന്നവരും അമ്പരന്നു. വൈദികരും വരന്റെ ബന്ധുക്കളുമടക്കം വരനെ നിർബന്ധിച്ചു. പക്ഷേ ഉടമ്പടി പറയാൻ വരൻ ഒട്ടും തയ്യാറല്ലായിരുന്നു. അങ്ങനെ പ്രകോപിതരായ വീട്ടുക്കാർ വധുവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതോടെ വരനും കൂട്ടരും പ്രകോപിതരായി. അവർ ഉടനെ കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയെന്ന പരാതി നൽകുകയും ചെയ്തു.
ഒടുവിൽ പൊലീസ് അന്വേഷിച്ചപ്പോഴായിരുന്നു വിവാഹ വേദിയിൽ നടന്ന സംഭവങ്ങൾ അറിഞ്ഞത്. വിവാഹ റജിസ്റ്ററിൽ ഒപ്പ് വെച്ചിട്ടില്ലായിരുന്നു . അതുകൊണ്ട് തന്നെ വിവാഹിതനായി എന്നതിനു രേഖയില്ല. ഇതറിഞ്ഞതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നൽകാതെ തിരിച്ച് പോകുകയും ചെയ്തു. അതീവ നാടകീയമായ സംഭവങ്ങളാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha