രാവിലെ വന്ന് പാർക്കുകളിൽ ഒളിക്യാമറ വയ്ക്കും; പാർക്കിലെത്തുന്ന കമിതാക്കളുടെയും ദമ്പതികളുടെയും സല്ലാപ ദൃശ്യങ്ങൾ ശേഖരിക്കും; ശേഷം ദൃശ്യങ്ങൾ കാണിച്ച് ഭീഷണിയും പണം പിടുങ്ങലും; പണം നല്കാത്തവരുടെ ദൃശ്യങ്ങൾ അശ്‌ളീല സൈറ്റിൽ പ്രചരിപ്പിക്കും; വൻ റാക്കറ്റിനെ തൂക്കിയെടുത്ത് പോലീസ്

രാവിലെ പാർക്കുകളിൽ ഒളിക്യാമറ വയ്ക്കും. പാർക്കിലെത്തുന്ന കമിതാക്കളുടെ സല്ലാപ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് ഭീഷണിയും പണം പിടുങ്ങലും അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കലും . ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു വൻ റാക്കറ്റിനെ കണ്ണൂരിൽ പോലീസ് പിടിക്കൂടി. പ്രണയിതാക്കളുടെ സ്വകാര്യദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് വൻ റാക്കറ്റെന്നാണ് പൊലീസ് പറയുന്നത്.
തലശേരി സെന്റിനറി പാർക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു ഇതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. പാർക്കുകളിലെ തണൽമരങ്ങളുടെ പൊത്തുകളിലും കോട്ടയിലെയും കടൽതീരങ്ങളിലെയും കൽദ്വാരങ്ങളിലും രഹസ്യ ഒളികാമറകളും മൊബൈൽ ക്യാമറകളും ഒളിപ്പിച്ചു വെയ്ക്കും. കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യദൃശ്യങ്ങളാണ് ശേഖരിക്കുന്നത്.
തലശേരി നഗരസഭയിലെ പൂന്തോട്ടത്തിലും ബസ് സ്റ്റാൻഡുകളിലുമുള്ള ദൃശ്യങ്ങൾ ഇവർ പകർത്തി. വിജേഷ്,അനീഷ് അടക്കം അഞ്ചുപേരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. തലശേരി ഓവർബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ദൃശ്യങ്ങൾ ഇവർ പകർത്തിയിരുന്നു. അതിരാവിലെയെത്തി ക്യാമറകൾ സ്ഥാപിച്ചിട്ടു രാത്രിയാകുമ്പോൾ തിരിച്ചെത്തി ദൃശ്യങ്ങൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. വിജേഷ് ദൃശ്യങ്ങൾ ചിത്രീകരിക്കും. അനീഷാണ് സോഷ്യൽമീഡിയ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നത്.
ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞവരെ പിന്നീട് ഫോണിലൂടെ ബന്ധപ്പെട്ട് സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. അങ്ങനെ ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെടും. ഈ ബ്ലാക്ക് മെയിലിംഗ് സംഘത്തിന്റെ കെണിയിലകപ്പെട്ടത് ഒരുപാട് ആൾക്കാരാണ്. ചോദിച്ച പണം നൽകി പലരും മാനം രക്ഷിച്ചു.
പണം നൽകാത്തവരുടെ ദൃശ്യങ്ങൾ മാസങ്ങളുടെ വിലപേശലിനു ശേഷം സോഷ്യൽ മീഡിയിയിലൂടെ പ്രചരിപ്പിക്കും ഇതുചൂണ്ടിക്കാട്ടിയാണ് പിന്നീട് മറ്റുള്ളവരെ ഭീഷണിപ്പെടുക. അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്ലോഡ് ചെയ്തതായി പൊലീസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുറ്റവാളികളെ കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള 119 എ,356 സി,66 ഇ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha