ഭാര്യയും ഭര്‍ത്താവും കൂടി ഒരുമിച്ചിരുന്ന് മദ്യപിച്ചു.... ശേഷം ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ നിരസിച്ചു, വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം, ഭാര്യ മരിച്ചതറിയാതെ കൂടെ കിടന്നുറങ്ങി ഭര്‍ത്താവ്

ഭാര്യയും ഭര്‍ത്താവും കൂടി ഒരുമിച്ചിരുന്ന് മദ്യപിച്ചു.... ശേഷം ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ നിരസിച്ചു, വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം, ഭാര്യ മരിച്ചതറിയാതെ കൂടെ കിടന്നുറങ്ങി ഭര്‍ത്താവ് .
ഭക്ഷണം വിളമ്പി നല്‍കിയില്ലെന്ന കാരണത്താലാണ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ വിനോദ് കുമാര്‍ ദുബെ(47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ കൊല നടത്തിയത്. വിനോദും ഭാര്യ സോനാലിയും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷണം വിളമ്പി നല്‍കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ നിരസിക്കുകയുണ്ടായി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
മര്‍ദനത്തിനൊടുവില്‍ കലിപൂണ്ട വിനോദ് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് സോനാലിയെ കൊലപ്പെടുത്തിയത്. സൊനാലി മരിച്ചുവെന്ന് അറിയാതെ ഇയാള്‍ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് ഭാര്യ മരിച്ചുവെന്ന് ഇയാള്‍ അറിഞ്ഞത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന 40,000 രൂപയുമായി കടന്നുകളഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് അറിഞ്ഞ പോലീസ് നഗരത്തില്‍ പരിശോധന നടത്തി വിനോദിനെ പിടികൂടി. ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.
"
https://www.facebook.com/Malayalivartha


























