കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന്റെ ഇടപെടല്‍; എച്ചില്‍നക്കികള്‍ക്ക് പിണറായിയുടെ സമ്മാനം!! ഇഡിയെ പോലും ഞെട്ടിച്ച കള്ള സഖാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; നെറികെട്ട നടപടിയെന്ന് പ്രതിപക്ഷം..

സംസ്ഥാനത്ത് ഏറെ വിവാദമായ തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. തട്ടിപ്പ് കേസിലെ കുറ്റാരോപിതരായ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തൃശൂര്‍ സി.ആര്‍.പി സെക്ഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിനു ഉള്‍പ്പടെ 16 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടി കാട്ടിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. മാത്രമല്ല ഇവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
ബാങ്കില്‍ നിന്ന് 100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. ബാങ്കിന്റെ ഇടപാടുകളില്‍ സുതാര്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ ബാങ്കിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു.
മാത്രമല്ല കരുവന്നൂര്‍ സ്വദേശിയായ സുരേഷും തട്ടിപ്പ് ചൂണ്ടിക്കാട്ടി പരാതിയി നല്‍കിയിരുന്നു. തുടര്‍ന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തുകയും തട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. വായ്പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ നല്‍കിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് ഉദ്യോഗസ്ഥര്‍ കോടികളുടെ തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഭരണ സമിതി ഇത്രയും തുകയുടെ തിരിമറി നടത്തിയത്. മാത്രമല്ല ബിനാമി ഇടപാടുകളിലൂടെയും തട്ടിപ്പുകാര്‍ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ബാങ്ക് ഇടനിലക്കാരനായ മുഖ്യപ്രതി കിരണ്‍ മാത്രം 22 കോടിയോളം തട്ടിയെടുത്തുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 46 പേരുടെ ആധാരം ഉപയോഗിച്ചെടുത്ത വായ്പയുടെ മുഴുവന്‍ തുകയും ഇത്തരത്തില്‍ തട്ടിയെടുത്തിരുന്നു. ഇതിന് പുറമേ നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തും, ഇല്ലാത്ത ഭൂമി ഈടുവച്ചും ഭരണ സമിതി അംഗങ്ങള്‍ കോടികള്‍ അടിച്ചുമാറ്റിയിട്ടുണ്ട്.
അതിനിടെ ബാങ്കില്‍നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍ ആത്മഹത്യ ചെയ്തതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപയാണ് അദ്ദേഹം വായ്പ എടുത്തത്. പിന്നീട് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. 16.3 സെന്റ് സ്ഥലവും വീടും പണയം വച്ചാണ് വായ്പ എടുത്തിരുന്നത്. മുകുന്ദന്റെ ആത്മഹത്യയേത്തുടര്‍ന്ന് ജപ്തി നടപടികള്‍ ബാങ്ക് നിര്‍ത്തി വെച്ചു.
സി.പി.എം ഭരിയ്ക്കുന്ന കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ജൂലായില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്കിനെ മറയാക്കി നടത്തിയ കള്ളപ്പണ വെളുപ്പിയ്ക്കലാണ് ഇ.ഡി അന്വേഷിച്ചത്.. അന്വേഷണം ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പോലീസില്‍ നിന്നും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി തേടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കം കൃത്യമായ കണക്കുകളില്ലാതെ വന്‍ തോതില്‍ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡി.അന്വേഷണമാരംഭിച്ചത്.
ഇത്തരത്തിലുള്ള വിസല സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവരെയാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വെള്ളപൂശിയിരിക്കുന്നത്. എന്തായാലും സര്‍ക്കാരിന്റെ ഈ നടപടി പ്രതിപക്ഷപാര്‍ട്ടികളെയും ജനങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഈ നടപടിക്കെതിരെ വലിയ രീതിയിലേക്കുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമോ എന്നാണ് ഇനിയുള്ള മണിക്കൂറുകളില്‍ അറിയാനുള്ളത്.
https://www.facebook.com/Malayalivartha


























