ജീവിക്കാന്‍ വേറെ വഴിയില്ല!! മലയാളികളുടെ പ്രിയതാരം ഇപ്പോള്‍ ചെരുപ്പ് വില്‍ക്കുന്നു.. പ്രമുഖ നടനെകണ്ട് ഞെട്ടി കേരളക്കര!! അനിയത്തിയുടെ പ്രിയപ്പെട്ട ചേട്ടന്‍ ഇതാ ഇവിടെയുണ്ട്..

ഇത് കേള്‍ക്കുമ്പോള്‍ എന്താ ചെരുപ്പുകടയിലെ ജോലി മോശമാണോ എന്ന് ആരും ചിന്തിക്കേണ്ട.. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. എന്നാല്‍ ഒരു സിനിമാ നടന്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അതൊരു ഞെട്ടല്‍ തന്നെയാണ്. 1997ല്‍ ഫാസില്‍ രചനയും, സംവിധാനവും ചെയ്ത് കുഞ്ചാക്കോ ബോബന്‍ ശാലിനി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഹിറ്റ് ചിത്രമായിരുന്നു അനിയത്തി പ്രാവ്. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളേയും മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. എല്ലാവരും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നടനായിരുന്നു ശാലിനിയുടെ ഏറ്റവും ഇളയ സഹോദരനായി അഭിനയിച്ച ഷാജിന്‍. വര്‍ക്കി എന്ന പേരിലാണ് അദ്ദേഹം തകര്‍ത്താടിത്. അനിയത്തി പ്രാവിന് പിന്നാലെ ക്രോണിക് ബാച്ചിലറിലും ഷാജിന്‍ ശ്രദ്ധേയമായ കഥപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇത്രയും നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടും ഷാജിന് മലയാളത്തില്‍ വേണ്ട അവസരങ്ങള്‍ ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. ചില തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും സിനിമയില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ സാധിച്ചില്ല.
ഇപ്പോഴിതാ ഷാജിനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. 'മലയാളം മൂവീസ് ആന്‍ഡ് മ്യൂസിക് ഡേറ്റ ബേസ്' എന്ന ഗ്രൂപ്പില്‍ പ്രശാന്ത് കുമാര്‍ എന്നയാളാണ് ഷാജിനെ കുറിച്ചുള്ള പോസ്റ്റ് ഇട്ടത്.
1997 ല്‍ റിലീസ് ആയ 'അനിയത്തിപ്രാവ് ' എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തെ കാണുന്നത് 2003 ല്‍ റിലീസ് ആയ 'ക്രോണിക് ബാച്‌ലര്‍' എന്ന ചിത്രത്തിലാണ്. ഇദ്ദേഹത്തിന്റെ പേര് ഷാജിന്‍ എന്നാണ് എന്ന് തോന്നുന്നു. നടന്‍ സുരേഷ് കൃഷ്ണയുമായി ചെറിയ മുഖ സാമ്യം ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യണേ എന്നായിരുന്നു പോസ്റ്റ്.
ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി പ്രത്യക്ഷപ്പെട്ടത്. അവയില്‍ ചിലത് ഇങ്ങനെയാണ്..
മലയാളത്തില്‍ ഓവര്‍ ആക്ടിങ് എന്ന് പറഞ്ഞു ചീത്ത കേട്ട്, തമിഴില്‍ പോയപ്പോള്‍ അവിടെ അഭിനയിക്കുന്നില്ല എന്ന പറച്ചില്‍ കേട്ടാണ് ഈ മേഖല തന്നെ വിട്ടിരിക്കുന്നത് എന്നാണ് ഒരാള്‍ പങ്കുവെച്ച കമന്റ്. ഷാജിന്‍ നടന്‍ എന്നതിനോടൊപ്പം തന്നെ മലയാള സിനിമയിലെ യുവ നായകന്മാരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിന്റെ അമ്മാവന്‍ കൂടിയാണെന്നാണ് മറ്റൊരാളുടെ കമന്റ്.
ഇദ്ദേഹത്തെ ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ട്.. എറണാകുളം. മേനകയില്‍ ബ്രോഡ് വേ സ്റ്റാര്‍ട്ടിങ് തന്നെ ഒരു ചെരുപ്പ് കട ഉണ്ട്.. ഒരിക്കല്‍ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു.. പിന്നെ ബിസിനസ് ഒക്കെ ആയി കൂടി എന്ന് പറഞ്ഞു പുള്ളി.. നല്ലൊരു മനുഷ്യന്‍..ഞാന്‍ അപ്പോളും ആലോചിക്കുമായിരുന്നു ഇദ്ദേഹത്തെ കുറിച്ച് ഒന്നും ആരും ഒന്നും എന്താ എഴുതാത്തതു എന്ന്.. അങ്ങനെ അവസാനം ഒരു എഴുത്തു... എന്തായാലും പാച്ചിക്കയുടെ ബന്ധു ആണെന്ന് അറിഞ്ഞത് ഇപ്പോളാണെന്നാണ് ഒരാളുടെ കമന്റ്.
ഇത്തരത്തില്‍ നിരവധി നടന്മാരാണ് സിനിമാ ജീവിതം ഉപേക്ഷിച്ച് പിന്നീട് മറ്റ് പല ബിസിനസുകളിലേക്കും ജോലികളിലേക്കും തിരിഞ്ഞത്. ചിലരാകട്ടെ നിത്യവൃത്തിക്ക് വകയില്ലാതെ കൂലിപ്പണിക്ക് പോകുന്നതും പതിവാണ്. മാത്രമല്ല ഒരാള്‍ നന്നായി അഭിനയിക്കുമ്പോള്‍, അയാള്‍ സിനിമയില്‍ ശോഭിക്കുമെന്ന് കണ്ട് അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന വിരുതന്മാരും നമ്മുടെ മലയാള സിനിമാ മേഖലയില്‍ ഉണ്ട്.
https://www.facebook.com/Malayalivartha


























