എറണാകുളം വൈപ്പിനില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍.... കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

എറണാകുളം വൈപ്പിനില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍.... കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം എട്ടാം വാര്‍ഡില്‍ ആണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്. വീട്ടില്‍ കുറെ നാളായി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്നും നാട്ടുകാര്‍.
തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകന്‍ സുഭാഷും ആത്മഹത്യ ചെയ്തു. മുനമ്പം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സുഭാഷ് അവിവാഹിതനാണ്.
"
https://www.facebook.com/Malayalivartha


























