തന്നെ ആരും പുറത്താക്കിയിട്ടില്ല..! ഓപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തത്...അതില്‍ ആര്‍ക്കും പങ്കെടുക്കാം, ലോക കേരള സഭയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന വാദത്തോട് പ്രതികരിച്ച് അനിത പുല്ലയില്‍

ലോക കേരള സഭയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന വാദം ഉയരുമ്പോൾ ഇതിൽ പ്രതികരിച്ച് രംത്തെത്തി അനിത പുല്ലയില്‍. ലോക കേരള സഭാ സമ്മേളനത്തില്‍ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.'താന്‍ ഓപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തത്. അതില്‍ ആര്‍ക്കും പങ്കെടുക്കാം. പ്രചരിക്കുന്ന ദൃശ്യം പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എടുത്തതാണ് എന്നും അനിത വ്യക്തമാക്കി.
പ്രവാസി സംഘനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് നേരത്തെ അനിത ലോക കേരള സഭയില്‍ അംഗമായത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് പിന്നീട് അവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാല്‍, തിരുവനന്തപുരത്ത് എത്തിയ ഇവര്‍ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു. അതേസമയം, ലോക കേരള സഭയിലെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിതയുടെ പേര് ഇല്ലെന്ന് നോര്‍ക്ക അധികൃതര്‍ പ്രതികരിച്ചു. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി.
മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ പിൻമാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം.അതിനിടെ ക്രൈംബ്രാഞ്ച് അനിത പുല്ലയിലിനെ ചോദ്യം ചെയ്തിരിക്കുകയാണ്. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ചോദ്യം ചെയ്തത്. മോന്‍സന്‍ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് അനിത വെളിപ്പെടുത്തിയിരുന്നു.
എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചും സംസ്ഥാന യൂണിറ്റുമാണ് മോന്‍സനുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്. മോന്‍സന്റെ തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയായി നിന്നു എന്നതാണ് അനിത പുല്ലയില്‍ നേരിടുന്ന പ്രധാന ആരോപണം.പോക്സോ കേസിലെ ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതിന് അനിതയ്ക്ക് നേരെ കേസെടുത്തിരുന്നു. ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























