വീണ്ടും കേരളത്തെ ഞെട്ടിച്ചു! ഭാര്യയുടെ വാട്‌സാപ്പിലേക്ക് ചങ്കുതകര്‍ത്ത് ഭര്‍ത്താവിന്റെ ചിത്രമയച്ച് അജ്ഞാതന്‍, പിന്നാലെ മരണവാര്‍ത്ത; മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ തകര്‍ന്ന് വീട്ടുകാരും നാട്ടുകാരും; ഒരു മാസത്തിനിടെ സമാനമായ രണ്ട് സംഭവങ്ങള്‍

മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനം. ഞായറാഴ്ച വീട്ടിലേക്ക് വരാനിരിക്കുന്ന മുജീബിന് എന്താണ് സംഭവിച്ചത് എന്നറിയാതെ നാട്ടുകാരും പോലീസും കുഴയുകയാണ്. ഒരു അജ്ഞാത നമ്പറില്‍ നിന്ന് വാട്‌സ് ആപ്പ് വഴി മുജീബിന്റെ ചിത്രം വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തതിന് പിന്നാലെയാണ് മരണവാര്‍ത്ത വരുന്നത്.
ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഒരു സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി പിന്നീട് മരണം സംഭവിക്കുന്നത്.
മുജീബ് റഹ്മാന്റെ കാര്യത്തില്‍ നടന്നത് ഇങ്ങനെയാണ്..
കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണ് മുജീബ് ജോലി ചെയ്തിരുന്നത്. വീട്ടുചെലവിനുള്ള പണവുമായി ഞായറാഴ്ച വരുമെന്ന് മുജീബ് വീട്ടുകാരെ അറിയിച്ചിരുന്നു. മുജീബ് ഭാര്യയെ വിളിച്ചത് വെള്ളിയാഴ്ച രാത്രി 7നായിരുന്നു. എന്നാല്‍ അവിടെനിന്ന് 2 മണിക്കൂര്‍ കഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന ദൃശ്യം വീട്ടുകാരെ തേടിയെത്തിയത്.
വെള്ളിയാഴ്ച രാത്രി 9ന് മുജീബ് റഹ്മാന്റെ ഭാര്യ രഹ്നയുടെ വാട്‌സാപ്പിലേക്ക് ഒരു ഫോട്ടോ വന്നു. ഏതോ അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയത്. അവശനായ മുജീബിന്റെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കാണപ്പെടുന്നതായിരുന്നു ചിത്രം.
ഈ ചിത്രം കണ്ടതും മനസുതകര്‍ന്ന രഹ്ന പല തവണ മുജീബിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ചിത്രം അയച്ച നമ്പറിലേക്കു വിളിച്ചു. ഈ സമയം ആരോ ഒരാള്‍ ഫോണ്‍ എടുത്ത് മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ മുജീബിന്റെ 'തലയില്‍ നാലഞ്ച് തുന്നലിടാനുള്ള മുറിവുണ്ട്, മറ്റു കുഴപ്പങ്ങളില്ല എന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു എന്നാണ് വീട്ടുകാരെ ഉദ്ദരിച്ച് പോലീസ് പറയുന്നത്. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ പേര് പറഞ്ഞില്ലെന്നാണ് അറിയുന്നത്. പിന്നീട് മുജീബിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ശനിയാഴ്ച അതായത്, ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീണ്ടും അതേ നമ്പറിലേക്കു വിളിച്ചു.
മുജീബിനെ കൂടെത്താമസിപ്പിച്ചിട്ടു കാര്യമില്ലെന്നും രാവിലെ വിട്ടയച്ചെന്നുമായിരുന്നു അപ്പോള്‍ ലഭിച്ച മറുപടി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് മുജീബിന്റെ മരണം വാര്‍ത്തയാണ് പോലീസ് വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലീസ് പല തവണ ആ അഞജാത നമ്പറില്‍ വിളിച്ചിട്ടും ആരും എടുത്തില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഒരു സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി പിന്നീട് മരണം സംഭവിക്കുന്നത്.
സൗദിയില്‍ നിന്ന് എത്തി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീലിനും സംഭവിച്ചത് സമാനമായ സംഭവമാണ്. വിമാനമിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്.
വിമാനത്താവളത്തില്‍ കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ ജലീല്‍ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ജലീല്‍ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നാണ് ഭാര്യ മുബഷീറ പറയുന്നത്. പക്ഷേ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ജലീലിന്റെ ഫോണില്‍ നിന്ന് ഒരു വിളി വന്നെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഭാര്യ പറയുന്നുണ്ട്. പരാതി പിന്‍വലിച്ചതടൈ. അടുത്ത ദിവസം വീട്ടില്‍ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് യുവാവിനൊപ്പം ഉണ്ടായിരുന്ന ആരോ ആണ് പറഞ്ഞത് എന്ന് ജലീലിന്റെ കുടുംബം ചൂണ്ടിക്കാട്ടി.
എന്നാല്‍ വീട്ടിലേക്ക് എത്തിയത് ജലീലല്ല, മറിച്ച് ഒരു ഫോണ്‍ കോളായിരുന്നു. ജലീലിന് പരിക്കേറ്റിട്ടുണ്ടെന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ഉള്ളത് എന്നുമുള്ള അജ്ഞാത ഫോണ്‍കോളായിരുന്നു വന്നത്. ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ആരോ വിളിച്ച് പറഞ്ഞത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വീട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇയാളുടെ തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. മര്‍ദ്ദിച്ചതിന്റെ പാടുകളും ജലീലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. അതിനുശേഷം ഇയാള്‍ മരണപ്പെടുകയായിരുന്നു.
അതേസമയം ജലീലിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തമുള്ള സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ മുജീബും സമാനമായ രീതിയില്‍ കൊല്ലപ്പെടുമ്പോള്‍, ആ മരണത്തിന് പിന്നില്‍ വലിയ ലോബികള്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























