വിമാനത്താവളം വഴി ഒന്നര കിലോഗ്രാം സ്വര്‍ണം കടത്തി, കാറില്‍ സ്വര്‍ണവുമായി മലപ്പുറത്തേക്ക് പോകുന്നതിനിടെ രണ്ട് പേര്‍ പിടിയിൽ, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കര്‍ശന പരിശോധനകള്‍ക്കിടയിലും സ്വർണവുമായി പുറത്തു കടന്നതിൽ ദുരൂഹത...!

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവുമായി പോകവേ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പിടിയില്‍ ആയത്.വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കാറില്‍ കൊണ്ടുപോകവേ ആണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. ഒന്നര കിലോഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
സ്വര്‍ണം മലപ്പുറത്തേക്ക് എത്തിക്കാനായിരുന്നു ഇവരുടെ പ്ലാൻ.ഇതിനിടെ കൊടുങ്ങല്ലൂര്‍ പോലീസ് ഇവരിൽ നിന്ന് സ്വര്‍ണം പിടികൂടുകയായിരുന്നു.കര്‍ശന പരിശോധനകള്‍ക്കിടയിലും സ്വര്‍ണവുമായി ഇവര്‍ വിമാനത്താവളത്തില്‍ നിന്നും എങ്ങനെ പുറത്തു കടന്നു എന്ന കാര്യത്തിൽ ദുരൂഹ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം പുറത്തുവെച്ച് പോലീസ് പിടികൂടിയിരുന്നു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദിനെയാണ് 850 ഗ്രാം സ്വര്‍ണവുമായി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയത്.മൂന്ന് ക്യാപ്‌സ്യൂളുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലെത്തിയ ഇയാളെ വിമാനത്താവള പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെ സ്വര്‍ണക്കടത്തുകാരനാണെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























