കേരളത്തിലേക്ക് സ്വര്‍ണ്ണം എത്തിച്ചത് പ്രമുഖ ജ്വല്ലറിഗ്രൂപ്പിന് വേണ്ടി.. തെളിവുകള്‍ കൈയ്യിലുണ്ട്, ആ ബോംബ് ഉടന്‍പൊട്ടിക്കും; സ്വപ്നയെ വലിച്ചൊട്ടിച്ച് സരിത!! നിര്‍ണായക വെളിപ്പെടുത്തല്‍..

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ്. കേരളത്തിലേക്ക് സ്വര്‍ണ്ണം എത്തിച്ചത് ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണെന്നാണ് സരിത പറയുന്നത്. നാട്ടിലെ വിവിധ ജില്ലകളിലും വിദേശ രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ഈ പ്രസ്തുത ജ്വല്ലറി എന്നാണ് സരിത നല്‍കുന്ന സൂചന.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയാണ് സരിത മാധ്യമങ്ങളെ കണ്ടത്.
അതേസമയം ഈ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞ സരിത തന്നെ എന്തിന് ഈ കേസിലേക്ക് വലിച്ചിഴച്ചു എന്ന് അറിയണമെന്നും മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വലിയ വിവാദങ്ങള്‍ ഇല്ലെന്നോ വലിയ പതിവ്രതയാണ് എന്നോ അല്ല പറയുന്നത് എന്നും തന്നെ ഈ വിവാദത്തിലേക്ക് കൊണ്ട് വരാന്‍ ആര്‍ക്കാണ് ഇത്ര താല്‍പര്യം എന്നത് അറിയണം എന്നും സരിത കൂട്ടിച്ചേര്‍ത്തു..
അതേസമയം ഈ കേസില്‍ സ്വപ്‌ന് സുരേഷ് കള്ളം പറയുകാണെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി സ്വപ്‌ന സുരേഷ് വലിച്ചിഴക്കുകയാണെന്നാണും സരിത പറയുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്. സ്വപ്നയുടെ കയ്യില്‍ തെളിവുകളില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍വച്ച് സ്വപ്ന പറഞ്ഞു എന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സരിത കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. സ്വപ്നയുടെ കൈയ്യില്‍ തെളിവുകളില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും മറ്റു ചിലരുമാണെന്നും സരിത നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണ് സ്വണ്ണം എത്തിച്ചതെന്നുള്ള വെളിപ്പെടുത്തല്‍ സരിത നടത്തിയത്.
മാത്രമല്ല സ്വപ്‌നയ്ക്ക് ഈ വിഷയം എളുപ്പത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും സരിത ചൂണ്ടിക്കാട്ടി. ആര്‍ക്കാണ് സ്വര്‍ണം കൊണ്ട് കൊടുത്തത് എന്ന് സ്വപ്ന പറഞ്ഞാല്‍ അവസാനിക്കുന്ന വിഷയമേ ഇവിടെയുളളൂ. ആ ജ്വല്ലറിയുടെ പേര് പറഞ്ഞാല്‍ മതിയെന്നും സരിത വ്യക്തമാക്കുന്നു. എന്നാല്‍ ഏതാണ് ആ ജ്വല്ലറി എന്ന കാര്യം വ്യക്തമായിട്ടില്ല്. തിരുവനന്തപുരത്തുകാരായിരിക്കും അല്ലെങ്കില്‍ കോട്ടയംകാരായിരിക്കും എന്നുമാത്രമാണ് സരിതയും പറഞ്ഞത്. എന്തായാലും സരിതക്ക് വ്യക്തമായ ഒരു തുമ്പ് ഇക്കാര്യത്തില്‍ കിട്ടിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. അതവരുടെ സംസാരത്തില്‍ തന്നെ പ്രകടമാണ്. കാരണം ആ ജ്വല്ലറിയുടേയും അവര്‍ക്കൊപ്പം നില്‍ക്കുന്ന സീരിയല്‍ നടിമാരുടേയും പേര് പറയൂ. സ്വപ്‌ന പറയാത്ത പല കാര്യങ്ങളും തനിക്ക് അറിയാം എന്നാണ് സരിത മാധ്യമങ്ങളോട് പറഞ്ഞത്.
സരിതയുടെ വാക്കുകള്‍ ഇങ്ങനെയാണ്..
സ്വര്‍ണം വന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടിയല്ല. ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണ് ഇതെല്ലാം ചെയ്ത് കൂട്ടിയത്. ഏത് ജ്വല്ലറിയുടെ കയ്യിലേക്കാണ് സ്വര്‍ണം എത്തിയതെന്നും എനിക്കറിയാം. അത് കോടതിയില്‍ പറയുകയും ചെയ്യും. അതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഞാന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ക്ക് സമാന്തരമായി എന്ന പോലെയാണ് സ്വപ്‌ന ഇപ്പോള്‍ പറയുന്നത്. അതായത് ആരോ അവരുടെ പിറകിലുണ്ട് എന്നത് സത്യമാണ്. മാത്രമല്ല 29 തവണ സ്വര്‍ണം കടത്തിയപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. 30ാം തവണ പിടിക്കപ്പെട്ടപ്പോഴാണ് ഇതൊക്കെ പുറത്ത് വന്നത്.
അപ്പോള്‍ പിന്നെ ഈ 29 തവണ ആര്‍ക്ക് കൊടുത്തു എന്ന് എന്താ സ്വപ്‌നയ്ക്ക് വ്യക്തമായി അറിയില്ലേ? സ്വപ്‌ന ചെറിയ മീനാണ്. എല്ലാ ജില്ലകളിലും ചില രാജ്യങ്ങളിലും വ്യാപിച്ച് കിടക്കുന്ന ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത്. ഞാന്‍ ഇതില്‍ പ്രതി അല്ലാത്തത് കൊണ്ട് ഇവരുടെ പേര് ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഇക്കാര്യത്തില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ ഇനിയും രഹസ്യമൊഴിയായി കൊടുക്കും.. ഇങ്ങനെയാണ് സരിത വെളിപ്പെടുത്തലുകള്‍ നടത്തിയത്.
എന്തായാലും മുഖ്യനെ കുടുക്കാന്‍ സ്വപ്‌ന ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ സരിത നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് കേസിന്റെ അന്വേഷണത്തിലും കാര്യമായ മാറ്റം ഉണ്ടാക്കുമന്നാണ് ഇപ്പോള്‍ കരുതുന്നത്.
https://www.facebook.com/Malayalivartha


























