Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

സ്വപ്നയെ തീര്‍ക്കാന്‍ നീക്കം? ഈ സത്യം പുറത്തുവന്നാല്‍ പിണറായി തീര്‍ന്നു; പൊലീസില്‍ വന്‍ കളികള്‍ വ്യാജ രേഖ ചമച്ചതിന് സ്വപ്‌നയ്‌ക്കെതിരെ നടപടിയുണ്ടാകില്ല

22 JUNE 2022 09:17 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം നിലച്ചു. 2020 ജൂലൈയില്‍, സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചെങ്കിലും, കേസെടുത്ത കന്റോണ്‍മെന്റ് പൊലീസ് വര്‍ഷങ്ങളായി അന്വേഷണം 'തുടരുകയാണ്'. സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചാല്‍ ജോലി നേടാന്‍ സഹായിച്ച ഉന്നതരും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം എങ്ങുമെത്താത്തത്. അന്വേഷണത്തിനായി മഹാരാഷ്ട്രയിലേക്കു ഉടന്‍ പുറപ്പെടുമെന്ന മറുപടിയാണ് വര്‍ഷങ്ങളായി പൊലീസില്‍നിന്ന് ലഭിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂര്‍ണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയോഗിച്ചതെന്നു സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്താണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബെംഗളൂരുവിലേക്കു കടന്നത്. യാത്രയ്ക്കുള്ള പാസില്‍ തന്റെ പേരു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു സ്വപ്ന. അപ്പോഴും ചോദ്യങ്ങള്‍ ബാക്കി. സ്വപ്നയുടെ പേര് ഒഴിവാക്കി എങ്ങനെ പാസെടുത്തു? യാത്രയ്ക്കിടയിലെ ഓരോ പോയിന്റിലും കര്‍ശന പൊലീസ് പരിശോധനയ്ക്കിടെ, പേരില്ലാത്ത ഒരു സ്ത്രീ കാറിലിരിക്കുന്നതു കണ്ടുപിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിച്ചു? ഈ ചോദ്യങ്ങളെല്ലാം സ്വപ്നയെ സംബന്ധിച്ചിടത്തോളം ഉത്തരങ്ങള്‍ കൂടിയാണ്. ആ 'ഉന്നതന്‍' വിചാരിക്കാതെ കേരളം കടക്കാന്‍ കഴിയുമോയെന്നു കൂടി സ്വപ്ന ചോദിക്കുമ്പോള്‍ ഉത്തരം പൂര്‍ണമാവുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ, ഉന്നത സഹായത്തോടെയാണ് ഇവരും കുടുംബാംഗങ്ങളും സന്ദീപും ബെംഗളൂരുവിലേക്കു കടന്നതെന്ന സംശയം വീണ്ടും ബലപ്പെടുന്നു. അതിനിടെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുന്‍പാകെ ഹാജരാവുകയാണ് സ്വപ്ന. അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകളെക്കുറിച്ചും രഹസ്യമൊഴിയെക്കുറിച്ചും ഇഡിക്കു മുന്നില്‍ കൂടുതല്‍ വിശദീകരിക്കാനാണ് സ്വപ്നയുടെ തീരുമാനമെന്നും അറിയുന്നു. ബെംഗളൂരുവിലേക്ക് എങ്ങനെയാണ് സ്വപ്ന കടന്നത്? ആരാണ് സഹായിച്ച ആ ഉന്നതന്‍?

'സന്ദീപ് നായരും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും കൂടി ചേര്‍ന്നാണ് എന്നെ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു കടത്തിയത്. എല്ലാവരും ചോദിക്കുന്നതു പക്ഷേ വേറൊരു ചോദ്യമാണ്. എങ്ങനെ കടന്നു? എങ്ങനെ കടക്കാന്‍ പറ്റും? ശിവശങ്കര്‍ വിചാരിക്കാതെ കടക്കാന്‍ പറ്റുമോ? സരിത്തിനെ ആദ്യം അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന നടപടികളുമായി മുന്നോട്ടു പോകൂവെന്നാണ് എന്നോട് ശിവശങ്കര്‍ പറഞ്ഞത്. സന്ദീപ് പറയുന്ന അഭിഭാഷകന്റെ അടുത്തു പോയിട്ട് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യാനും പറഞ്ഞു.

ബെംഗളൂരു വരെ എത്തി. പക്ഷേ കൊച്ചിയില്‍ വച്ചു തന്നെ മനസ്സിലായിരുന്നു, ഇതില്‍ വേറെ കളികളുണ്ടെന്ന്. സന്ദീപ് എന്നെ ടോര്‍ച്ചര്‍ ചെയ്തു. മുടി പിടിച്ചു വലിക്കുന്നു, അടിക്കുന്നു, എന്നെ ഒരു പാട് ബുദ്ധിമുട്ടിച്ചു, ഇതെല്ലാം ഞാന്‍ എന്‍ഐഎയോടു പറഞ്ഞു. ഒന്നും നടന്നില്ല. പാസൊക്കെ സന്ദീപ് ടോള്‍ ബൂത്തില്‍ നിന്നൊക്കെ എടുപ്പിച്ചു. എങ്ങനെ എടുത്തെന്നു പക്ഷേ അറിയില്ല. എനിക്ക് ബോധവുമില്ല. ഞാന്‍ വണ്ടിയില്‍ തകര്‍ന്നിരിക്കുകയാണ്. പൊലീസ് തടഞ്ഞില്ല, ചോദിച്ചില്ല. പാസില്‍ 4 പേരെ യാത്ര ചെയ്യുന്നുള്ളൂ. അതില്‍ എന്റെ പേരില്ല. സന്ദീപ്, ജയശങ്കര്‍, എന്റെ 2 മക്കളും. ഞാനില്ല. പൊലീസ് നോക്കുന്നില്ല. സന്ദീപ് ഫോണിലൂടെ എന്തൊക്കെയോ ഓപറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതൊരു പ്രധാനപ്പെട്ട കാര്യമാണ്.

റിക്കോര്‍ഡ്‌സില്‍ ഞാനില്ല. ഇതിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ അവരെന്നെ തീര്‍ക്കുമെന്നുള്ളത് ഉറപ്പായി. അക്കാര്യം ബെംഗളൂരുവില്‍ എത്താറായപ്പോള്‍ മന!സ്സിലായി. ബെംഗളൂരുവില്‍ ഒരിടത്ത് കുറച്ചുനേരം കാത്തു കിടക്കേണ്ടി വന്നു. അപ്പോള്‍ പാസെടുത്തു ഞാന്‍ നോക്കിയപ്പോഴാണ്, അതില്‍ എന്റെ പേരില്ല. ഞാന്‍ ചോദിച്ചു, എന്താ എന്റെ പേരില്ലാത്തത്..? 'അതാരും അറിയണ്ട' എന്നായിരുന്നു സന്ദീപിന്റെ മറുപടി. പിന്നീടങ്ങോട്ട് മുഴുവന്‍ സമയവും ഉപദ്രവമായിരുന്നു. സന്ദീപ് എന്റെ മക്കളോടു പോലും സംസാരിക്കാന്‍ അനുവദിക്കാറില്ലായിരുന്നു. ശിവശങ്കര്‍ സാര്‍ പറഞ്ഞിട്ടാണെന്നു പറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (15 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (1 hour ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (1 hour ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (1 hour ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (2 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (2 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (2 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (2 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (3 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (3 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (4 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (5 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (5 hours ago)

Malayali Vartha Recommends