തുമ്പയില്‍ നാടന്‍തോക്കും തിരകളുമായി യുവാവ് പോലീസ് പിടിയില്‍, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തുമ്പയില്‍ നാടന്‍തോക്കും തിരകളുമായി യുവാവ് പോലീസ് പിടിയില്‍. പള്ളിത്തുറ നെഹ്‌റു ജംഗ്ഷന് സമീപത്തായി തിരുഹൃദയ ലൈനില്‍ താമസിക്കുന്ന സന്തോഷ് എന്ന ജെറ്റ് സന്തോഷിനെ(42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍ നിന്നാണ് തോക്കും ആറ് തിരകളും പോലീസ് പിടിച്ചെടുത്തത്. നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ഏതാനും നാളുകളായി ഒളിവില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് .
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിയുടെ നിര്‍ദേശാനുസരണം തുമ്പ എസ് എച്ച് ഒ ശിവകുമാര്‍, എസ്‌ഐമാരായ അശോക് കുമാര്‍, ഇന്‍സാം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തോക്കിന്റെ ഉറവിടത്തെക്കുറിച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭിക്കാനായി പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു.
https://www.facebook.com/Malayalivartha
























