അഭയാ വധകേസിൽ പ്രതികൾക്ക് ഇപ്പോൾ ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു; അഭയാ കേസിൽ ജാമ്യ അനുവദിച്ച വിധി വൈകിവന്ന നീതിയെന്ന് ബിനോയി ഇടയാടി

അഭയാ വധകേസിൽ പ്രതികൾക്ക് ഇപ്പോൾ ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു.പണമുള്ളവർക്ക് എന്തുമാകാം.എന്ത് വിശ്വസിച്ച് ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞു വിടും.ഞാൻ കോടതിയിൽ പറഞ്ഞത് വിശ്വസിച്ചാണ് അവർക്ക് ശിക്ഷ ലഭിച്ചത്.ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാൻ തയാറാണ്. അന്ന് മൂന്നുപേരെയും അവിടെ വെച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ടെന്നും അടയ്ക്കാ രാജു പറഞ്ഞു.
അതേസമയം അഭയാ കേസിൽ ജാമ്യ അനുവദിച്ച വിധി വൈകിവന്ന നീതിയെന്ന് ബിനോയി ഇടയാടി. വിധിയിൽ ദൈവത്തിന് നന്ദി. ക്നാനായ സഭാ പാസ്റ്ററൽ കാൺസിൽ സെക്രട്ടറി ബിനോയ് ഇടയാടി. ജോമോൻ പുത്തൻപുരക്കൽ പറഞ്ഞതൊന്നും ശരിയല്ല. കേസ് കെട്ടിചമ്മച്ചതാണെന്ന ക്നാനായ സമൂഹം വിശ്വസിക്കുന്നു. ഫാദർ കോട്ടൂരും, സിസ്റ്റർ സെഫി കേസിൽ നിരപരാധികൾ. അദ്ദേഹത്തിന്റെ വിശ്വാസ്യത എത്രത്തോളമെന്ന് എല്ലാവർക്കും അറിയാമല്ലോ?സിറിയക് ജോസഫ് കേസിൽ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്നും ബിനോയി ഇടയാടി പറഞ്ഞു.
https://www.facebook.com/Malayalivartha
























