സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വൃക്ക മാറ്റിവെക്കുന്നതിനിടെ രോഗി മരിക്കാനിടയായ സംഭവത്തില്‍ അഡീഷനല്‍ ചീഫസെക്രട്ടറിയുടെ അന്വേഷണം നടക്കുകയാണ്

സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.പുതിയ വകഭേദം ഉണ്ടാകുമോയെന്ന് പരിശോധിക്കുകയാണ്. അവയിലൊന്നും പുതിയ വകഭേദം കണ്ടെത്താനായില്ല. ഒമിക്രോണ്‍ ആണ് കണ്ടെത്തിയത്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളിലും വര്‍ധന ഉണ്ടായിട്ടില്ല.
മെഡിക്കല്‍ കോളജുകളിലെ കാഷ്വല്‍റ്റികളില്‍ എത്തിക്കുന്നവരില്‍ അടിയന്തര ചികിത്സയും ഓപറേഷനും ആവശ്യമുള്ളവര്‍ക്ക് റെഡടാഗ അണിയിക്കാനും നിര്‍ണായക സമയത്ത് ചികിത്സ നല്‍കാനുമുള്ള പദ്ധതിയുമായി സര്‍ക്കാര്‍. റെഡടാഗ അണിയിക്കുന്നവരുടെ ഒ.പി ഷീറ്റില്‍ റെഡമാര്‍ക്ക് അടയാളെപ്പടുത്തും. തുടര്‍ന്നബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ച് ഓപറേഷന്‍ അടക്കമുള്ളവ അടിയന്തരമായി നടത്തും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ ഈ പദ്ധതി ഉടന്‍തന്നെ സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളിലും നടപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് കേസരി ട്രസ്റ്റിന്റെ 'മീറ്റദ പ്രസ്'പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു. സ്‌ട്രോക്ക് ഐ.സി.യു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ അംഗന്‍വാടികളിലും മുട്ടയും പാലും ജൂണ്‍ മാസം മുതല്‍ നല്‍കിത്തുടങ്ങും. എയര്‍ ആംബുലന്‍സസംവിധാനം ആലോചിച്ച് മാത്രമേ നടപ്പാക്കൂ. പുതിയ ആരോഗ്യവകുപ്പഡയറക്ടറെ ഉടന്‍ നിയമിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെക്കുന്നതിനിടെ രോഗി മരിക്കാനിടയായ സംഭവത്തില്‍ അഡീഷനല്‍ ചീഫസെക്രട്ടറിയുടെ അന്വേഷണം നടക്കുകയാണെന്നമന്ത്രി വീണ ജോര്‍ജ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടലഭിക്കാനുണ്ട്. വൃക്ക എടുത്തുകൊണ്ടോടിയതപുറത്തനിന്നുള്ളവരാണെന്ന പരാതി മെഡിക്കല്‍ കോളജിന്റേതാണ്.
അവയവമാറ്റ ശാസ്ത്രക്രിയ നടത്തുന്നതിനെ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടെങ്കില്‍ അതിനെ മറികടക്കും. സി.സി.ടി.വി ദൃശ്യം അടക്കം പരിശോധിക്കും. 2218 പേരാണവൃക്ക മാറ്റിവെക്കാന്‍ കാത്തുനില്‍ക്കുന്നത്. കരള്‍ മാറ്റിവെക്കാന്‍ 730ഉം ഹൃദയം മാറ്റിവെക്കാന്‍ 61ഉം ശ്വാസകോശം മാറ്റിവെക്കാന്‍ ഒന്ന്, കൈകള്‍ മാറ്റിവെക്കാന്‍ 15ഉം പാന്‍ക്രിയാസമാറ്റിവെക്കാന്‍ 12 ഉം പേരാണകാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























