സ്വര്‍ണ്ണവും സോളാറും... സരിതയും സ്വപ്‌നയും: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത എസ്. നായര്‍ രഹസ്യമൊഴി നല്‍കി

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത എസ്. നായര്‍ രഹസ്യമൊഴി നല്‍കി. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനില്‍പ്പിന്റെ കാര്യം കൂടിയാണെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ രഹസ്യമൊഴി നല്‍കിയശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ടെന്നും സരിതാ പറയുന്നു. വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തമായ ഗൂഢാലോചനയുണ്ടെന്നതില്‍ ഉറച്ച് നില്‍ക്കുന്നു. ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഗൂഢാലോചന നടന്നത്. പിസി ജോര്‍ജാണ് തന്നെ വിളിച്ചത്. സരിതാ നായര്‍ മാധ്യങ്ങളോട് പറഞ്ഞു.
ജോര്‍ജിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ട്. ഗൂഢാലോചനയ്ക്ക് അപ്പുറം മറ്റ് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും രഹസ്യ മൊഴിയായി തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് സരിത എസ് നായര്‍ പറഞ്ഞിരിക്കുന്നത്.
ഇതിനിടെ, രണ്ടാം ദിവസവും സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്തുവരുന്നു. കൊച്ചിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബുധനാഴ്ച സ്വപ്നയ്ക്ക് ദേഹാസ്വാസ്ഥ്യം കാരണം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സമെന്റ് ഡയറ്കടറേറ്റിന് നല്‍കാനാകില്ലെന്ന് കോടതി. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിര്‍ത്തിരുന്ന സാഹചര്യത്തിലാണ് എറണാകുളം എസിജെഎം കോടതി ഇഡി നല്‍കിയ അപേക്ഷ തള്ളിയത്.
അന്വേഷണം തുടരുന്നതിനാല്‍ കോടതി വഴി മൊഴിപകര്‍പ്പ് നല്‍കാനാകില്ല. എന്നാല്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് അറിയിച്ചിരിക്കുകയാണ്. നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോള്‍ പുറത്ത് വെളിപ്പെടുത്തുന്നതെന്നു സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞതിന് പിറകെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























