Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കല്‍ വിജിലന്‍സ് കേസ്: നികുതി വകുപ്പ് ഫയല്‍ പരിശോധിക്കാന്‍ കോടതിക്കധികാരമില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി, ഫയല്‍ സഹിതം നികുതി വകുപ്പ് സെക്രട്ടറി ഹാജരാകാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു... പിണറായി അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി നേരിട്ട് തെളിവെടുക്കുന്നത്

01 JULY 2022 01:23 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും അബ്കാരി നിയമങ്ങള്‍ക്കും ടെന്‍ഡര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കാനായി ബ്രൂവറി - ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാന്‍ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നികുതി വകുപ്പ് ഫയല്‍ പരിശോധിക്കാന്‍ കോടതിക്കധികാരമില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി.

ഫയല്‍ സഹിതം നികുതി വകുപ്പ് സെക്രട്ടറി ഹാജരാകാനും തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 91 പ്രകാരമാണ് രേഖകള്‍ സഹിതം സാക്ഷിമൊഴി നല്‍കാന്‍ വിജിലന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ ഹര്‍ജിയിലെ മൂന്നാം സാക്ഷിയായ നികുതി വകുപ്പ് സെക്രട്ടറിയോട് ഉത്തരവിട്ടത്.




വാദിയായ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി

നികുതി വകുപ്പിലെ ഫയല്‍ ഹാജരാക്കാന്‍ തര്‍ക്കമുണ്ടെങ്കില്‍ ആക്ഷേപം ബോധിപ്പിക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു. അതിലുള്ള ആക്ഷേപമാണ് കോടതി തള്ളിയത്. കോടതി നേരിട്ടു നടത്തുന എന്‍ക്വയറിയുടെ ഭാഗമായി ഏത് രേഖകളും വിളിച്ചു വരുത്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഫയല്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ രണ്ടു തവണ സാവകാശം തേടിയിരുന്നു. ആക്ഷേപമുണ്ടെങ്കില്‍ ജൂണ്‍ 10 ന് ബോധിപ്പിക്കാനും വിജിലന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഫയല്‍ വിളിച്ചു വരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേ സമയം സാക്ഷിമൊഴി നല്‍കാന്‍ മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കൂടുതല്‍സമയം തേടി. സാക്ഷിപ്പട്ടികയിലെ ഒന്നും രണ്ടും സാക്ഷികളായ മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും വി.എസ്.സുനില്‍കുമാറും മൊഴി നല്‍കാനായി ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.



കേസ് നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി നേരത്തേ തള്ളിയിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതിക്ക് നേരിട്ടോ അന്വേഷണ ഏജന്‍സി വഴിയോ റിട്ടയേഡ് പോലീസുദ്യോഗസ്ഥനെ കൊണ്ടോ അന്വേഷണം നടത്താന്‍ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.


ഹര്‍ജിയില്‍ ഹര്‍ജിക്കാരനായ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. . ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതി നേരിട്ട് നടത്തുന്ന തെളിവെടുപ്പിലാണ് സാക്ഷികള്‍ ഹാജരാകാന്‍ ഉത്തരവിട്ടത്.




ഡിസ്റ്റിലറി ഉടമകളുടെ സ്വന്തമോ സ്വകാര്യ പാട്ട ഭൂമിയിലോ മാത്രമേ ഡിസ്റ്റിലറിക്ക് അനുമതി നല്‍കാവൂവെന്ന ബ്രൂവറി ചട്ടങ്ങള്‍ നിലനില്‍ക്കേ സര്‍ക്കാര്‍ വ്യവസായ മന്ത്രി പോലുമറിയാതെ എറണാകുളം കിന്‍ഫ്രാ പാര്‍ക്കിന്റെ 10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ തുടങ്ങാന്‍ സ്വകാര്യ ബ്രുവറി ഉടമകള്‍ക്ക് അനുമതി നല്‍കിയതായി രമേശ് ചെന്നിത്തല മൊഴി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അഴിമതി നടന്നത്. പാരിസ്ഥിതിക ആഘാത പീനം , ബ്രുവറിക്ക് ജലം എടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ കുടി വെള്ള ക്ഷാമം എന്നിവ പരിഗണിക്കാതെ എക്‌സൈസ് അധികൃതര്‍ ബ്രൂവറി കമ്പനികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം വന്‍ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം ബോധിപ്പിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്‍ , എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരായ സി.കെ.സുരേഷ്, നാരായണന്‍ കുട്ടി, ജേക്കബ് ജോണ്‍, എ.എസ്.രഞ്ജിത്
എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാണ് ഹര്‍ജി.

സ്റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലിന് വിരുദ്ധമായി പത്രപ്പരസ്യം നല്‍കി ടെന്‍ഡര്‍ ക്ഷണിക്കാതെയും രഹസ്യമായാണ് അഴിമതി കരാര്‍ നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതി തേടി താന്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ഗവര്‍ണ്ണര്‍ തീരുമാനമെടുക്കാനിരുന്ന വേളയിലാണ് ബ്രൂവറി യൂണിറ്റിനുള്ള അനുമതി റദ്ദാക്കിയത്.


മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഡാലോചന നടത്തിയാണ് അഴിമതിക്കരാര്‍ നല്‍കിയത്.
എറണാകുളം പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് കമ്പനി, പാലക്കാട് അപ്പോളോ ഡിസ്റ്റിലറി സ് ആന്റ് ബ്രൂവറീസ് കമ്പനി, കൊച്ചി ശ്രീചക്രാ ഡിസ്റ്റിലറി കമ്പനി, കണ്ണൂര്‍ ശ്രീധരന്‍ ബ്രൂവറി കമ്പനി എന്നിവക്കാണ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയത്.


ഇവരില്‍ നിന്ന് മാത്രം രഹസ്യമായി അപേക്ഷ സ്വീകരിച്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മാര്‍ക്ക് സാധ്യതാ റിപ്പോര്‍ട്ടിനായി കൈമാറുകയായിരുന്നു. കമ്മീഷണര്‍മാര്‍ യാതൊരു സാധ്യതാ പഠനവും നടത്താതെ സ്ഥലം പോലും തിരിച്ചറിയാതെയും പരിസ്ഥിതിക ആഘാത പഠനം നടത്താതെയും പ്രതികളുമായി ഗൂഡാലോചന നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കി.


വ്യവസായ വകുപ്പ് അറിയാതെ വ്യവസായ വകുപ്പ് ഉമസ്ഥതയിലുള്ള കൊച്ചി കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍പാര്‍ക്കിന്റെ 10 ഏക്കര്‍ ഭൂമി പവര്‍ ഇന്‍ഫ്രാടെക് കമ്പനിക്ക് നല്‍കാന്‍ 2018 സെപ്റ്റബര്‍ 5 ന് എക്‌സൈസ് മന്ത്രി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. 7 പ്രാമാണിക രേഖകളും 8 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (58 seconds ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (15 minutes ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (27 minutes ago)

യുവാവ് വെടിയേറ്റു മരിച്ചു...  (36 minutes ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (53 minutes ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (1 hour ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (1 hour ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (1 hour ago)

ദേവരഥസംഗമം....  (1 hour ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (1 hour ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (1 hour ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (1 hour ago)

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (2 hours ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് കാര്യങ്ങളിൽ പുരോഗതി ഇന്ന് ഉണ്ടാകും.  (2 hours ago)

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല  (2 hours ago)

Malayali Vartha Recommends