Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

200 നോട്ടിക്കല്‍ മൈലിനുള്ളില്‍ മല്‍സ്യബന്ധനത്തിന് നല്‍കി വരുന്ന എല്ലാ ഇളവുകളും നിര്‍ത്തലാക്കാൻ നീക്കം; ഇന്ത്യയിലെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇരുട്ടിലാക്കി കൊണ്ടുള്ള തീരുമാനം; കാറ്റും കോളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ വീണ്ടും പരീക്ഷണത്തിന്റെ നാളുകള്‍; ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ ഇളവുകള്‍ കൂടി അപ്രത്യക്ഷമാകും

01 JULY 2022 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

പട്ടിണിയും പരിവട്ടവും കൊണ്ട് നട്ടം തിരിയുന്ന നമ്മുടെ മല്‍സ്യത്തൊഴിലാളികളുടെ മേല്‍ ഇടിത്തീപോലൊരു തീരുമാനം വന്നിരിക്കുന്നു. ഇനിമുതല്‍ അവര്‍ക്ക് ഇളവുകള്‍ ഒന്നുമുണ്ടാകില്ല. ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ ഇളവുകള്‍ കൂടി അപ്രത്യക്ഷമാകും. മല്‍സ്യത്തൊഴിലാളികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയും തെരഞ്ഞെടുപ്പു വരുമ്പോള്‍ അവരെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്ന നമ്മുടെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇക്കാര്യം അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.

അറിയാത്തൊരു കാര്യത്തിന് എങ്ങനെ പ്രതിരോധം തീര്‍ക്കും. നമ്മുടെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളല്ല ഇതിനു പിന്നില്‍. കഴിഞ്ഞ ജൂണ്‍പതിനേഴിനാണ് തീരുമാനം വരുന്നത്. ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമിതിയാണ് തീരുമാനമെടുത്തിട്ടുള്ളത്. മല്‍സ്യമേഖലയിലെ ഇളവുകള്‍ പൂണമായി നിര്‍ത്തലാക്കുന്നതിനാണ് തീരുമാനം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ പരിക്കേല്‍പ്പിക്കാന്‍ പോകുന്നതാണ് ഈ തീരുമാനം. എന്നിട്ടും അതിന്റെ ഗൗരവും പൂര്‍ണമായും ആരും മനസിലാക്കിയിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത 164 രാജ്യങ്ങളില്‍ പകുതിയിലേറേയും ഇളവുകള്‍ തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. വികസിത രാജ്യങ്ങൾ പൂര്‍ണമായും എതിരായിരുന്നു. അമിത മല്‍സ്യബന്ധനവും വിനാശകരമായ മല്‍സബന്ധന രീതികളും നിയന്ത്രിക്കുന്നതിനാണ് തീരുമാനം എന്നാണ് ലോകവ്യാപാര സംഘടനയുടെ വിശദീകരണം.

ചെറുകിടക്കാര്‍ക്ക് ഇളവുകള്‍ അടുത്ത 25 വര്‍ഷം കൂടി തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സമിതി അംഗീകരിച്ചില്ല. ഇപ്പോള്‍ കിട്ടുന്ന ഇളവുകള്‍ തന്നെ തുച്ഛമാണെങ്കിലും അതുംകൂടി നിലച്ചാല്‍ അവര്‍ എന്തുചെയ്യണമെന്നകാര്യം കൂടി അധികൃതര്‍ പറയേണ്ടതാണ്. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ തീരദേശ സംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളം വരുന്ന മല്‍സ്യത്തൊഴിലാളികളെ ആഴക്കടലില്‍ മുക്കിക്കൊല്ലുന്നതിന് സമാനമാണ് ലോക വ്യാപര സംഘടനയുടെ തീരുമാനം.

തീരുമാനം നടപ്പാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖനിര്‍മാണം, മല്‍സ്യബന്ധനയാനങ്ങളുടെ നിര്‍മാണം, എന്‍ജിന്‍, വല, ഇന്ധനം തുടങ്ങിയവയ്‌ക്കൊക്കെ ഇളവുകള്‍ ഇല്ലാതാകും. കേരളത്തില്‍ പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും മീന്‍പടിക്കാന്‍ പോകുന്നവര്‍ക്ക് ഇനി ഒരു ഇളവുകളും ഉണ്ടാകില്ല. നിയമവിരുദ്ധവും അനിയന്ത്രിതമായ മല്‍സ്യബന്ധനവും മല്‍സ്യസമ്പത്തിന്റെ അമിതമായ ചൂഷണവും തടയാനാണെന്ന് പേരിലുള്ള ഈ തീരുമാനം 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തെ പ്രതിസന്ധിയുടെ വന്‍ചുഴിയില്‍ അകപ്പെടുത്തും എന്ന കാര്യം തീര്‍ച്ചയാണ്.

സംസ്ഥാനത്തു നിന്ന് വള്ളങ്ങളിലും ബോട്ടുകളിലുമായി കടലില്‍ പോകുന്നവരില്‍ ഭൂരിഭാഗവും ചെറുകിട മല്‍സ്യത്തൊഴിലാളികളാണ്. അവരിലേറേയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണ്. വികസിത അവികസിത രാജ്യങ്ങളെന്നോ ചെറുകിടക്കാരെന്നോ വന്‍കിടക്കാരെന്നോ വ്യത്യാസമില്ലാതെ ഇളവുകൾ നിര്‍ത്തലാക്കുമ്പോള്‍ അതിന്റെ ഫലം കടലിനെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന മല്‍സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കും.

1980-ല്‍ പത്തുശതമാനം മല്‍സ്യ ഇനങ്ങളാണ് അമിത ചൂഷണത്തിന് വിധേയമായിരുന്നത്. തൊണ്ണൂറുകളോടെ ലോക വ്യാപാരസംഘടനയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളാണ് യഥാര്‍ഥത്തില്‍ വ്യാവസായിക മല്‍സ്യബന്ധനത്തിന് കളമൊരുക്കിയത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക തുടങ്ങിയ വികസിത മുതലാളിത്തരാജ്യങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയെത്തന്നെ കീഴ്‌മേല്‍മറിക്കുന്ന മല്‍സ്യബന്ധന രീതികളുമായി മുന്നോട്ടുപോയി.

130 മീറ്റര്‍ നീളമുള്ള വന്‍കപ്പലുകള്‍, ആധുനിക സംസ്‌കരണ സംവിധാനങ്ങള്‍ ശീതീകരണ ശാലകള്‍ ഇതെല്ലാം ഈ കപ്പലുകളുടെ സവിശേഷതകളാണ്. ഇത്തരത്തിലുള്ള വ്യാവസായിക മല്‍സ്യബന്ധനമാണ് കടലിന്റെ ആവാസ വ്യവസ്ഥ തകിടം മറിച്ചതും മല്‍സ്യ ഇനങ്ങളുടെ അപ്രത്യക്ഷതയ്ക്ക് കാരണമായതും. ഈ കപ്പലുകള്‍ ആയിരക്കണക്കിന് കിലോ മീറ്റര്‍ സഞ്ചരിച്ചും മാസങ്ങളോളം കടലില്‍ ചെലവഴിച്ചും മറ്റുരാജ്യങ്ങളുടെ പുറം കടലിലെ സമ്പത്ത് കൊള്ളയടിക്കുന്നു.

എന്നാല്‍ ചെറുബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നത് മുഖ്യമായും തീരത്തോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത മാര്‍ഗമാണ്. 200 നോട്ടിക്കല്‍ മൈലിനുള്ളില്‍ മല്‍സ്യബന്ധനത്തിന് നല്‍കിവരുന്ന എല്ലാ ഇളവുകളും നിര്‍ത്തലാക്കാനുള്ള തീരുമാനം ഇന്ത്യയിലെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇരുട്ടിലാക്കും. കാറ്റും കോളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ വീണ്ടും പരീക്ഷണത്തിന്റെ നാളുകള്‍ വരുകയാണ്.
.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (56 minutes ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 hour ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (2 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (2 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (2 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (2 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (3 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (3 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (4 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (4 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (4 hours ago)

Malayali Vartha Recommends