Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

അറസ്റ്റ് ഉടന്‍... എ.കെ.ജി സെന്ററിലെ സ്‌ഫോടനം നടത്തിയ ആളിനെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; അറസ്റ്റ് ഉടനെന്ന് പോലീസ്; സ്‌ഫോടക വസ്തു എറിഞ്ഞശേഷം യുവാവ് കുന്നുകുഴി, പൊട്ടക്കുഴി വഴി മെഡിക്കല്‍കോളേജ് വരെ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചത് ശക്തമായ തെളിവ്

02 JULY 2022 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനു നേരേ വ്യാഴാഴ്ച രാത്രി സ്‌ഫോടകവസ്തു എറിഞ്ഞയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. എത്രയും വേഗം പ്രതിയെ പിടിച്ചില്ലെങ്കില്‍ പ്രതിപക്ഷ ആക്ഷേപം കൂടും. ഇത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കും. അതിനാല്‍ തന്നെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്.

നിര്‍ണായകമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ബോംബെറിഞ്ഞയാളുടെ ഹോണ്ട ഡിയോ സ്‌കൂട്ടറും അതിന്റെ നമ്പരും പൊലീസ് തിരിച്ചറിഞ്ഞു. സ്‌ഫോടകവസ്തു എറിഞ്ഞശേഷം യുവാവ് കുന്നുകുഴി, പൊട്ടക്കുഴി വഴി മെഡിക്കല്‍കോളേജ് വരെ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചാണ് നമ്പര്‍ ഉറപ്പിച്ചത്.

പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു. ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ 14അംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സംഘം അറിയിച്ചു. കുന്നുകുഴി ഭാഗത്തുനിന്ന് സ്‌കൂട്ടറിലെത്തിയ യുവാവാണ് എ.കെ.ജി സെന്ററിനോട് ചേര്‍ന്ന എ.കെ.ജി ഹാളിന്റെ ചുറ്റുമതിലിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞത്.

 



ഐ.പി.സി 436 (സ്‌ഫോടകവസ്തു ഉപയോഗിച്ച് ജീവനും സ്വത്തിനും നാശമുണ്ടാക്കല്‍), സ്‌ഫോടക വസ്തു നിരോധന നിയമം 3 (എ) എന്നിവ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പത്തുവര്‍ഷം വീതം ശിക്ഷിക്കാവുന്ന വകുപ്പുകളാണിവ. സ്‌ഫോടകവസ്തു തിരിച്ചറിയാന്‍ ഫോറന്‍സിക് ലാബില്‍ പരിശോധന നടക്കുകയാണ്.

പ്രദേശത്തെ ടവര്‍ പരിധിയിലുണ്ടായിരുന്ന ഫോണുകള്‍ കണ്ടെത്താന്‍ സൈബര്‍ സെല്‍ പരിശോധനയും നടത്തുന്നുണ്ട്. ജീവനക്കാരടക്കം ഓഫീസിലുണ്ടായിരുന്നപ്പോള്‍ വാഹനങ്ങള്‍ പ്രവേശിക്കുന്ന ഗേറ്റിലൂടെ ഓഫീസ് വളപ്പിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ് സ്‌ഫോടനം നടത്തിയെന്നാണ് കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്.ഐ.ആറിലുള്ളത്.

 



പ്രതിയെ കണ്ടെത്താന്‍ പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് 15സംഘങ്ങളായി തിരിഞ്ഞ് പരിശോധിച്ചു. സ്‌കൂട്ടര്‍ ഗേറ്റിനടുത്ത് നിറുത്തി സ്‌ഫോടകവസ്തു എറിയുന്ന ദൃശ്യം എ.കെ.ജി സെന്ററിലെ സി.സി.ടി.വി കാമറയില്‍ നിന്ന് കിട്ടിയെങ്കിലും അതില്‍ പ്രതിയുടെ മുഖമോ സ്‌കൂട്ടറിന്റെ നമ്പറോ വ്യക്തമായിരുന്നില്ല. എ.കെ.ജി സെന്ററിന്റെ കവാടത്തില്‍ ആറംഗ പൊലീസ് സംഘം കാവലുണ്ടായിരുന്നപ്പോഴാണ് മറ്റൊരു ഗേറ്റിലൂടെ സ്‌ഫോടകവസ്തു എറിഞ്ഞത്.

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു. ചില സൂചനകളുണ്ട്. ഒരാളാണ് പ്രതിയെന്നാണ് സൂചന. മറ്റ് കാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തുമെന്നും പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

സ്‌ഫോടകവസ്തു എറിഞ്ഞ പ്രതി എത്തിയത് സ്‌കൂട്ടറില്‍. വെള്ള ഷര്‍ട്ട് ധരിച്ചിരുന്നു. ഹെല്‍മറ്റ് ഇല്ല, മാസ്‌ക് ധരിച്ചിരുന്നു. സിസിടിവിയുടെ വ്യക്തതയില്ലായ്മ കാരണവും സ്ഥലത്തു വെളിച്ചമില്ലാതിരുന്നതിനാലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

സ്‌ഫോടകവസ്തു വന്നു പതിച്ച ഗേറ്റിന്റെ തൂണില്‍ ചെറിയ മെറ്റല്‍ കഷ്ണങ്ങളാണു പാകിയിട്ടുള്ളത്. ഇതില്‍ മൂന്നു മെറ്റല്‍ കഷണങ്ങള്‍ ഇളകി വീണു. ഇതിനാല്‍ സ്‌ഫോടക ശേഷി വളരെ കുറഞ്ഞ വസ്തുവാണെന്നു ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. സാധാരണ പടക്കത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം പൗഡര്‍, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവയുടെ അംശം കണ്ടെത്തി. പൊട്ടാസ്യം ക്ലോറൈറ്റ് ശക്തിയായി പതിച്ചാല്‍ സ്‌ഫോടനം നടക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (3 minutes ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (1 hour ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (1 hour ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (1 hour ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (1 hour ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (1 hour ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (1 hour ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (2 hours ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (2 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (2 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (3 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (3 hours ago)

Malayali Vartha Recommends