മാതാവിന്റെ ഫോണിലേക്ക് വിളിച്ചു ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി; സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു

മാതാവിന്റെ ഫോണിലേക്ക് വിളിച്ചു ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപരിക്കേൽപ്പിച്ചു. സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നിലമ്പൂർ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോൺ (27), സഹോദരൻ ഡെന്നീസ് എന്ന അപ്പു (25) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയ് മൂന്നിന് നിലമ്പൂർ റെയിൽവെ സ്റ്റേഷനു സമീപം ഡിപ്പോയിൽ വെച്ചാണ് സംഭവം നടന്നത്.
അതോടൊപ്പം തന്നെ പ്രതികളുടെ മാതാവിന്റെ ഫോണിലേക്ക് പരാതിക്കാരനായ യു പി സ്വദേശി മുഹമ്മദ് നജ്മി വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് പരാതിക്കാരനെയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളേയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയാണ് ചെയ്തത്. ഇതേതുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഷാരോൺ മറ്റൊരു വധശ്രമ കേസ്സിലും പ്രതിയാണ് എന്നാണ് റിപ്പോർട്ട്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. ഫോട്ടോ: അറസ്റ്റിലായ ഷാരോൺ, ഡെന്നീസ്
https://www.facebook.com/Malayalivartha























