Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടി; വന്‍തട്ടിപ്പ് നടത്തിയത് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ച്, മുഖ്യപ്രതി എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയരെ കോയമ്പത്തൂരില്‍നിന്ന് പിടികൂടി അന്വേഷണസംഘം

08 JULY 2022 12:38 PM IST
മലയാളി വാര്‍ത്ത

ഏവരെയും ഞെട്ടിച്ച് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയരെ (38) അന്വേഷണസംഘം കോയമ്പത്തൂരില്‍നിന്ന് പിടികൂടിയിരിക്കുകയാണ്. കോയമ്പത്തൂരില്‍നിന്ന് 20 കിലോമീറ്റര്‍ മാറി, വേട്ടപ്പടി എന്ന ഗ്രാമത്തില്‍ തന്റെ രണ്ടു മക്കള്‍ക്കൊപ്പം ഒളിവില്‍ക്കഴിയുകയായിരുന്നു അശ്വതി. എടപ്പാളിലെ വീടിനടുത്തുള്ള സുഹൃത്താണ് കോയമ്പത്തൂരില്‍ ഒളിവില്‍ക്കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്. അശ്വതിക്കൊപ്പം താമസിച്ചിരുന്ന എട്ടും പതിനഞ്ചും വയസ്സുള്ള മക്കളെ എടപ്പാളിലെ വീട്ടിലാക്കിയശേഷമാണ് ഇവരെ മുക്കം സ്റ്റേഷനിലെത്തിച്ചിരുന്നത്.

വഞ്ചനക്കുറ്റത്തിന് കേസെടുത്ത പ്രതിയെ വെള്ളിയാഴ്ച രാവിലെ താമരശ്ശേരി മജിസ്‌ട്രേറ്റുമുമ്പാകെ ഹാജരാക്കുന്നതാണ്. കേസിലെ മറ്റു പ്രതികളായ കാരശ്ശേരി വല്ലത്തായ്പ്പാറ മണ്ണാറക്കണ്ടി ഷിജു (39), സഹോദരന്‍ ഷിജിന്‍ (32), എടപ്പാള്‍ വട്ടക്കുളം മണ്ടകപറമ്പില്‍ ബാബുമോന്‍ (39) എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. നിലവിൽ ഇവര്‍ റിമാന്‍ഡിലാണ്.

അതോടൊപ്പം തന്നെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെപേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കുകയുണ്ടായി. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്ന ഭര്‍ത്താവിനൊപ്പം തന്നെ ചെന്നൈയിലായിരുന്നു അശ്വതി താമസിച്ചിരുന്നത്. ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവിടെനിന്നാണ് റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അശ്വതി മനസ്സിലാക്കിയതെന്ന് പോലീസ് ചൂണ്ടിക്കാണിച്ചു. ഭര്‍ത്താവ് ആത്മഹത്യചെയ്തതോടെ അശ്വതിയും മക്കളും നാട്ടിലേക്ക് തിരിക്കുകയുണ്ടായി.

കൂടാതെ കേസിലെ മൂന്നാം പ്രതിയായ ബാബുമോനും അശ്വതിയും സഹപാഠികളായിരുന്നു. ബാബുമോനിലൂടെയാണ് അശ്വതി രണ്ടാം പ്രതിയായ ഷിജുവിനെ പരിചയപ്പെടുന്നത്. അശ്വതിയും ഷിജുവും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യകാലത്ത് നാല്‍പ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നത് തന്നെ.

ഇങ്ങനെ ശൃംഖല വിപുലീകരിക്കപ്പെട്ടതോടെ നാലുലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന എന്നത്. തൃശ്ശൂരില്‍ തൃപ്രയാര്‍ സ്വദേശി രാജേഷിന്റെ നേതൃത്വത്തില്‍ സമാനമായരീതിയില്‍ തട്ടിപ്പ് നടത്തിയതായി സൂചനയുമുണ്ട്. മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ്, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ റഷീദ്, ജയന്തി, റീജ, ബിജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 minutes ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (9 minutes ago)

"ഡയലോഗുമടിച്ച് റഹീം മൂടുംതട്ടിപ്പോയി..! ഭ്രാന്തിളകി സഖാക്കൾ പൊട്ടിച്ചത് ശ്യാമിന്റെ ജീവിതം..!ED ഇറങ്ങും..! തിരിഞ്ഞുനോക്കാതെ പരിഷകൾ."  (15 minutes ago)

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (55 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (1 hour ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (1 hour ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (3 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

Malayali Vartha Recommends