മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിചാരണയ്ക്ക് മുമ്പ് പ്രതികളായ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് എറണാകുളം സെഷന്‍സ് കോടതിയിലെത്തിച്ച് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. കുറ്റപത്രം വായിച്ചതിന് ശേഷം പ്രതികളോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 2018 ജൂലായ് രണ്ടിനാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. ദീര്‍ഘനാളായി നീണ്ടുപോകുകയായിരുന്ന വിചാരണയാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. കേസിലെ പ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. വിചാരണ നീളുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഒമ്പത് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
https://www.facebook.com/Malayalivartha





















