അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം. എക്‌സില്‍ ചിത്രങ്ങളോടൊപ്പം പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഇറാന്‍ ഇന്ത്യന്‍ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചത്. 'പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന്' ഇറാന്റെ എംബസി എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സൗഹൃദത്തിന്റെയും അനുകമ്പയുടെയും ഹൃദയംഗമമായ ആദരവ് ഒരിക്കലും മറക്കില്ല. രക്തസാക്ഷിയായ തങ്ങളുടെ നേതാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. എക്‌സിലെ കുറിപ്പില്‍ പറയുന്നു.
ബീഹാര്‍ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ടയേര്‍ഡ്) സയിദ് അത്താ ഹസ്‌നൈന്‍, വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റ, മറ്റ് സര്‍ക്കാര്‍ പ്രതിനിധികളും വിവിധ മതനേതാക്കളും അടങ്ങുന്ന ഉന്നതതല ഇന്ത്യന്‍ സംഘം വെള്ളിയാഴ്ചയാണ് ടെഹ്‌റാനിലെത്തിയത്. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, സിഖ് ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മതനേതാക്കളും ഇറാനിയന്‍ പരമോന്നത നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha





















