വര്‍ഷങ്ങളായി ഉണ്ടാക്കിയ ഇമേജ് എല്ലാം പോയി നാറി നാണം കെട്ട് ശ്രീലേഖ കള്ളത്തരം കയ്യോടെ പൊക്കി

ദിലീപ് കേസ് കേരളത്തില്‍ ചൂടുള്ള ചര്‍ച്ചയാകുകയാണ്. അതിന് കാരണം മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയും അവരുടെ യൂടൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയുമാണ്. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ മുഴുവന്‍ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലാണ് ആര്‍ ശ്രീലേഖ ഉന്നയിക്കുന്നത്. ഇത്രയും നാളത്തെ കേസന്വേഷണത്തെ മുഴുവന്‍ തലകീഴ് മറിക്കുന്നൊരു വെളിപ്പെടുത്തലാണിത്. ഈ വെളിപ്പെടുത്തല്‍ ദിലീപിനുള്ള പിന്തുണ എന്നതിലുപരി ഈ സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്നൊരു വെളിപ്പെടുത്തല്‍ കൂടിയാണിത്. ഒരു രാഷ്ട്രീയ മാനം കൂടിയുള്ളതുകൊണ്ട് ഇത് രണ്ടു തരത്തില്‍ ചര്‍ച്ചയാകും. ഇപ്പോള്‍ പല വാര്‍ത്തകള്‍ക്കടിയിലും വരുന്ന കമന്റുകള്‍ പരിശോധിക്കുകയാണെങ്കില്‍ പലരും പറയുന്നത് ഡിജിപിയായിരുന്നൊരാള്‍ ഇങ്ങനെയൊക്കെയുള്ള വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അത് എങ്ങനെ വിശ്വസിക്കാക്കാതിരിക്കും എന്നുള്ള തരത്തിലാണ്. സര്‍ക്കാരിനെതിരെയുള്ള ആരോപണമായി വരുമ്പോള്‍ പലരും ആര്‍ ശ്രീലേഖയെ പിന്തുണയ്ക്കുന്ന രീതിയിലേയ്ക്ക് വരും. പക്ഷേ അവിടെ സത്യം മറച്ചുവയ്ക്കപ്പെടും ഒരു പക്ഷേ ഈ തിരക്കഥയുടെപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലക്ഷ്യം വച്ചതും ഇതുതന്നെയായിരിക്കും എന്തായാലും പ്രതിപക്ഷം ആ കെണിയില്‍ വീഴാത്തത് ഇരയ്ക്ക് നീതി അകലെയല്ലെന്നുള്ള ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ട്.
പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കിയാല്‍ ഒരു പക്ഷേ സത്യം തെളിയാതെ വരും. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കട്ടെയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണം. മുന്‍ ജയില്‍ ഡിജിപി പറഞ്ഞത് ഞെട്ടിക്കുന്നതാണ്. ഇവര്‍ നേരത്തെ പറയാതെ പോയത് എന്തെന്ന് അറിയണം. പറഞ്ഞത് സത്യമാണോ കേസിനെ ദുര്‍ബലപ്പെടുത്താനാണോ എന്ന് പൊലീസ് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നത് വളരെ പ്രസക്തമാണ്.
യൂട്യൂബ് ചാനലിലൂടെയായിരുന്നു കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നുമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പള്‍സര്‍ സുനി തയാറാക്കിയതല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തുമ്പോള്‍. ആരാണ് ശെരി ആരാണ് തെറ്റ് എന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടാകുന്നു.
നിലവിലെ വെളിപ്പെടുത്തല്‍ അനുസരിച്ച്. ശ്രീലേഖ കള്ളം പറയുന്നു എന്നുവേണം കരുതാന്‍. ഇത്രയും നാള്‍ അവര്‍ സമൂഹത്തിലുണ്ടാക്കിയെടുത്ത നിലയും വിലയും ഒരു വേട്ടക്കാരനുവേണ്ടി ഇല്ലാതാക്കുകയാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. അതായത് ദിലീപിനെ പെടുത്തിയതാണെന്ന് ശ്രീലേഖ പറഞ്ഞു വയ്ക്കുന്നത്. ദിലീപുമായുള്ള ആ ചിത്രം ഫോട്ടോഷോപ്പിലൂടെ ചേര്‍ത്തതാണ് എന്ന് ആര്‍ ശ്രീലേഖ പറയുമ്പോള്‍. ആ ചിത്രമെടുത്ത ഫോട്ടോ ഗ്രാഫര്‍ എടുത്ത ചിത്രംവും അതിന്റെ തെളിവുകളും ആ കള്ളങ്ങളെ പൊളിച്ചടുക്കുകയാണ്. ഇങ്ങനെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനം അലങ്കരിച്ചയാള്‍ ഇത് പറയുമ്പോള്‍ സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെങ്കിലും ഈ കള്ളത്തരങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അവര്‍ ചിന്തിക്കേണ്ടതായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കൊപ്പം നടന്‍ ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്ന മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ തള്ളി ചിത്രമെടുത്ത തൃശൂര്‍ പുല്ലഴി സ്വദേശി ബിദില്‍. പള്‍സര്‍ സുനിയും ദിലീപുമൊത്തുള്ള ചിത്രം വ്യാജമല്ലെന്നും കോടതിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിദില്‍ പറഞ്ഞു. ശ്രീലേഖയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനു പുറകിലായി പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം.
'ബാറിലെ ജീവനക്കാരായിരുന്നു ഞങ്ങള്‍. സിനിമാ ഷൂട്ടിങ്ങിനിടെ ദിലീപിന്റെ അടുത്ത് പോയി ഫോട്ടോയെടുത്തു. ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോയുണ്ടോയെന്ന് സിഐ വന്നു ചോദിച്ചപ്പോള്‍ കാണിച്ചുകൊടുത്തു. അന്ന് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഈ ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അവ സുഹൃത്തുക്കളെയും കാണിച്ചിരുന്നു. ഫോണിലാണ് ഫോട്ടൊയെടുത്തത്. ഫോട്ടോയില്‍ ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ല. ഫോട്ടോയില്‍ ദിലീപിന്റെ പുറകില്‍ നിന്നത് പള്‍സര്‍ സുനിയാണെന്ന് അറിയില്ലായിരുന്നു. ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു' – ബിദില്‍ പറഞ്ഞു.
പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പള്‍സര്‍ സുനി തയാറാക്കിയതല്ലെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. 'സസ്‌നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയത്.
https://www.facebook.com/Malayalivartha
























