റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തെറ്റുകള്‍ തിരുത്താന്‍ അവസരം

തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പെട്ട എല്ലാ റേഷന്‍ കടകളിലെയും കാര്‍ഡുടമകള്‍ക്കായി കാര്‍ഡ് പുതുക്കല്‍ ഫോമുകള്‍ ഇന്നു മുതല്‍ സൗജന്യമായി വിതരണം ചെയ്യും
ഫോമുകള്‍ കൈപ്പറ്റി ആവശ്യമായ തിരുത്തലുകള്‍ നടത്തി അഞ്ച് ദിവസത്തിനകം തിരികെ ഏല്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഡേറ്റാ എന്‍ട്രിയിലുണ്ടായ തെറ്റ് തിരുത്തുന്നതിനായി ഈ മാസം 20 വരെ അവസരമുണ്ടായിരിക്കും. ഈയവസരം കാര്‍ഡുടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് ഓഫീസര്‍ അറിയിച്ചു
കൂടാതെ എല്ലാ കാര്‍ഡുടമകളും നിര്‍ബന്ധമായും ഫോറം കൈപ്പറ്റി തെറ്റുകള്‍ ഉണ്ട്/ ഇല്ല/ ഓണ്‍ലൈനായി ചെയ്തിട്ടുണ്ട് എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കുകയും വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha