ആട് ആന്റണിക്ക് ഉണ്ണാന്‍ ആട്ടിറച്ചി നിര്‍ബന്ധം, ഉറക്കത്തിനിടയില്‍ ശല്യപ്പെടുത്തിയാല്‍ തല്ല, പേടിച്ച് പോലീസ്

ആട് ആന്റണിയെ അറസ്റ്റ് ചെയ്ത പോലീസ് ആന്റണിയെ കസ്റ്റഡില്‍ വെക്കുന്നത് അതീവ സൂഷ്മതയോടെയാണ്. എപ്പോള്‍ വേണമെങ്കിലും വൈലന്റ് ആകാം. ആയതിനാല്‍ സ്‌റ്റേഷനിലുള്ള തോക്കുകളിലെ തിരകളെല്ലാം മാറ്റിയിരിക്കുകയാണ്. മാത്രമല്ല പുള്ളിയ്ക്ക് ആഹാരത്തിനും ചില നിര്‍ബന്ധമുണ്ട്. ഉച്ചയ്ക്ക് ഊണിനൊപ്പം ആട്ടിറച്ചി നിര്‍ബന്ധം. അല്ലെങ്കില്‍ ആഹാരമില്ല. ഇതാണ് ആട് ആന്റണിയുടെ രീതി.
മോഷണവും ഇടവിട്ടുള്ള സമയങ്ങളില്‍ വിവാഹങ്ങളുമാണു സ്ഥിരജോലിയെങ്കിലും സ്വകാര്യ ജീവിതത്തില്‍ ഭക്ഷണംമുതല്‍ എല്ലാത്തിലും ആട് ആന്റണിക്ക് ഒട്ടേറെ നിഷ്‌കര്‍ഷകള്‍ ഉണ്ടായിരുന്നു. കുളിക്കുന്നതു ചൂടുവെള്ളത്തില്‍. രാത്രി വൈകി വന്നാലും\'ആ ദിവസത്തെ ഭാര്യ\' ചൂടുവെള്ളം തയാറാക്കി കൊടുക്കണം. ആട്ടിറച്ചിയും മീനും മാത്രമേ കഴിക്കുകയുള്ളൂ. കോഴിയിറച്ചിയും മാട്ടിറച്ചിയും താന്‍ ഉള്ളപ്പോള്‍ വീട്ടില്‍ മറ്റുള്ളവര്‍ കഴിക്കുന്നതുപോലും ഇഷ്ടമില്ല. ഉറങ്ങുമ്പോള്‍ പാട്ടു കേള്‍ക്കണം. ഉറക്കത്തില്‍ ആരും ശല്യപ്പെടുത്താന്‍ പാടില്ല. അതിന്റെ പേരില്‍ തര്‍ക്കിച്ച് ഒരു ഭാര്യയോടു പിണങ്ങിപ്പോയിട്ടുണ്ട്. ആ പോക്കു മറ്റൊരു ഭാര്യയുടെ വീട്ടിലേക്കായിരുന്നുവെന്നു മാത്രം. രണ്ടു മാസം കഴിഞ്ഞ് പിരിഞ്ഞിരിക്കാനാവില്ലെന്നു പറഞ്ഞ് മുന്‍പു പിണങ്ങിയ ഭാര്യയുടെ അടുത്തേക്കു വന്നു. ഒരു മാസം അവിടെ തങ്ങിയശേഷം ആന്റണി പോയതു മറ്റൊരു വിവാഹം കഴിക്കാനായിരുന്നു. മദ്യപാനം ആന്റണിക്ക് ഇഷ്ടമില്ല. അത്തരക്കാരോടു സൗഹൃദവും കുറവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha