അടപ്പപ്പാറവാര്‍ഡില്‍ ആരും മത്സരിച്ചാലും ഒളിച്ചോടിപ്പോകും, ഇത്തവണ വിധി ആരുടെ കൂടെയെന്നറിയാന്‍ നാട്ടുകാര്‍

ഇലക്ഷന്‍ അടുത്തതോടെ എല്ലാപേരുടെയും കണ്ണ് ഇപ്പോള്‍ പാങ്ങോട് പഞ്ചായത്തിലെ അടപ്പപാറ വാര്‍ഡിലേക്കാണ്. ഇവിടെ അടുത്ത മെമ്പര്‍ ആരാകും എന്നറിയാനുള്ള ആകാംഷയാണ് ഏവര്‍ക്കും. ഇതിന് തക്കതായ കാരണവുമുണ്ട്. ഇതുവരെ ആരെല്ലാം അവിടെ മെമ്പറായിണ്ടോ അവരെല്ലാം പ്രേമത്തില്‍ കുരുങ്ങി ഒളിച്ചോടുകയോ വിവാഹം കഴിയ്ക്കുകയോ ചെയ്തിട്ടുണ്ട്. വാര്‍ഡ് രൂപം കൊണ്ട സമയം മുതല്‍ ഇത് തന്നെയാണ് അവസ്ഥ. വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസം ഇല്ലാതെയാണ് ഇങ്ങനെ സംഭവിക്കുന്നത്. 1995 ലാണ് അടപ്പുപാറ വാര്‍ഡ് രൂപം കൊണ്ടത്. മൈലമൂട് സ്വദേശി ദിവാകരനായിരുന്നു വാര്‍ഡിലെ ആദ്യ മെമ്പര്‍. പ്രേമ വിവാഹങ്ങളുടെ തുടക്കക്കാരനും ഇദ്ദേഹം തന്നെ. ദിവാകരന്‍ മെമ്പറായി അധിക നാള്‍ കഴിയും മുമ്പു തന്നെ പഞ്ചായത്ത് ജീവനക്കാരിയുമായി പ്രേമത്തിലായി. പ്രണയം മൂത്തപ്പോള്‍ വിവാദവും തുടര്‍ന്ന് വിവാഹവും നടന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് 2000 ല്‍ വീണ്ടും അടുത്ത ഇലക്ഷന്‍. ഭരതന്നൂര്‍ സ്വദേശി സജികുമാറാണ് ആ തിരഞ്ഞെടുപ്പിന് ഇവിടെ മെമ്പറായത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു സജികുമാര്‍. വിവാദങ്ങളൊന്നുമില്ലാത്ത സാധാരണ ഗൃഹനാഥന്‍, എന്നാല്‍ മെമ്പറായതോടെ ആളും സ്വഭാവവും മാറി. താമസിയാതെ വിവാഹിതയായ മറ്റൊരു യുവതിയുമായി മെമ്പര്‍ പ്രണയത്തിലായി, ഒടുവില്‍ അവര്‍ക്കൊപ്പം നാട് വിട്ടു. ഇതോടെ സജികുമാറിന്റെ ഭാര്യക്കും മകള്‍ക്കുമൊപ്പം വാര്‍ഡും അനാഥമായി. 2010 ല്‍ വീണ്ടും പഞ്ചായത്ത് ഇലക്ഷന്‍ എത്തി.
ഒരു വനിതയെയാണ് ഇക്കുറി നാട്ടുകാര്‍ ജയിപ്പിച്ചു വിട്ടത്. പഴി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രേമത്തിനുണ്ടോ കണ്ണും കാതും . താമസിയാതെ ഇവരും പ്രേമപാശത്തില്‍ കുരുങ്ങി നാടുവിട്ടു ഇതോടെ നാട്ടുകാര്‍ തങ്ങളുടെ മെമ്പര്‍മാരുടെ മുന്നില്‍ സുല്ലിട്ടു. സംഭവം നടക്കുമ്പോള്‍ വനിതാ മെമ്പറുടെ ഭര്‍ത്താവും സജി മെമ്പറുടെ ഭാര്യയും പാങ്ങോട് പോലീസ് സ്റ്റേഷനില്‍ ഓരോ പരാതികള്‍ നല്‍കിയിരുന്നു എന്നതിനപ്പുറം പിന്നാരും ഇക്കാര്യം ഗൗനിച്ചില്ല. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പ് വീണ്ടും എത്തി. ഒപ്പം അടുത്ത മെമ്പര്‍ ആരാകും എന്നറിയാനുള്ള ആകാംക്ഷയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha