ആട് ആന്റണിയുടെ മോഷണരീതി പഠനവിഷയമാക്കി പോലീസ്, സൈബറും ആടിന് മുന്നില്‍ വട്ടം ചുറ്റി ധാരാപുരത്തെ വീട്ടില്‍ സിസിടിവി

ആട് ആന്റണിയുടെ മോഷണ രീതിയും കേസും പോലീസ് ട്രെയിനികള്‍ക്കും ഐപിഎസ് ട്രെയിനികള്‍ക്ക് ഇനി പഠന വിഷയം. ഇത്രയും നാള്‍ പോലീസിനെയും പറ്റിച്ച് നടന്ന അട് ആന്റണിയെ ഒരുവര്‍ഷത്തോളം കാത്തിരുന്നു വലവിരിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാധാ ആട് മോഷണത്തില്‍ നിന്ന് തുടങ്ങി ഹൈടക് മോഷണങ്ങളിലേക്ക് വരെ ആന്റണി കടന്നു. കള്ളന്റെ രീതിയില്‍ നിന്നും പ്രൊഫഷണല്‍ കള്ളനിലേക്കുള്ള വളര്‍ച്ചയാണ് പോലീസിനെ അമ്പരപ്പിച്ചിരിക്കുന്നത്.
പോലീസുകാരനെ കൊലപ്പെടുത്തിയശേഷം ഒളിവു ജീവിതത്തില്‍ ആട് ആന്റണി ആളാകെ മാറി. പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഏതു നിമിഷവും പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ തികഞ്ഞ സൂക്ഷ്മതയോടെയായിരുന്നു ഓരോ ചലനവും. പോലീസ് മനസില്‍ കാണുന്നത് മാനത്ത് കണ്ടിരുന്ന ആട് തലനാരിഴയ്ക്ക് പല സന്ദര്‍ഭങ്ങളിലും രക്ഷപ്പെട്ടുപോയെങ്കിലും പിടിയിലകപ്പെട്ടശേഷമാണ് ആടിന്റെ തനി സ്വരൂപം പോലീസിന് ബോധ്യപ്പെട്ടത്. സ്‌കൂളുകളും കോളേജുകളും കുത്തി തുറന്ന് മോഷണം നടത്തി പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന നാട്ടിന്‍ പുറത്തുകാരനായ കള്ളന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രമാത്രം ഹൈടെക്കാകുമെന്ന് ആരും കരുതിയില്ല.
ആടിനെ പിടിച്ചശേഷം തമിഴ്‌നാട് ധാരാപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ആട് ചില്ലറക്കാരനല്ലെന്ന് ശരിക്കും പോലീസിന് ബോധ്യപ്പെട്ടത്. മൊബൈല്‍ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചത് തന്നെ പൂട്ടുമെന്ന് അറിയാമായിരുന്ന ആട് സൈബര്‍ പോലീസിനെ വെട്ടിച്ച വിദ്യയാണ് അതിലൊന്ന്.
തന്റെ ഭാര്യയായുണ്ടായിരുന്ന ബിന്ദുവിന്റെ ഫോണിലേക്കാണ് ആടിനുവേണ്ടി ഇലക്‌ട്രോണിക് കള്ളകച്ചവടക്കാരുള്‍പ്പെടെ പലരും വിളിച്ചിരുന്നത്. അപരിചിതമായവരുടെ കോളുകള്‍ ബിന്ദു സ്വീകരിക്കാറില്ല. ഇത്തരം കോളുകള്‍ ആട്ടോമാറ്റിക് കോള്‍ ഡൈവെര്‍ഷന്‍ സംവിധാനം വഴിയാണ് ആടിന്റെ പക്കലുണ്ടായിരുന്ന വൊഡാഫോണ്‍ മൊബൈലിലേക്ക് എത്തികൊണ്ടിരുന്നത്. സെല്‍വരാജിനെ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് തുണിവ്യാപാരത്തിനു പോയതായി പറയുന്ന ബിന്ദു വീണ്ടും ഇതേ നമ്പരില്‍ ഒന്നു കൂടി വിളിച്ചാല്‍ ആളെ കിട്ടുമെന്ന് ധരിപ്പിക്കും.
തുടര്‍ന്നു വരുന്ന ഫോണ്‍ ബിന്ദു അറ്റന്റ് ചെയ്യാതാകുമ്പോള്‍ കോള്‍ ഡോവേര്‍ട്ട് ആയി ആട് ആന്റണിയുടെ ഫോണിലെത്തും. ഇത്തരത്തില്‍ കോള്‍ കണക്ട് ചെയ്‌തെടുക്കുമ്പോള്‍ തന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി പിടികൂടാന്‍ പോലീസിന് അത്ര പെട്ടെന്ന് കഴിയില്ലെന്നതാണ് ആടിനെ ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. നാടു വിട്ട ശേഷം തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതെ ഊരു ചുറ്റിയ ആടിന് രേഖകള്‍ ആവശ്യമായി വന്നപ്പോള്‍ തോന്നിയ ബുദ്ധി ലളിതമെങ്കിലും അതുപയോഗിച്ച് വ്യാജവിലാസത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും ബാങ്ക് അക്കൗണ്ടും പാന്‍കാര്‍ഡുമൊന്നും ലഭിക്കുമെന്ന് ആരും ചിന്തിക്കില്ല.
എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുകയാണ് ആട് ചെയ്തത്. ഇന്‍ഷുറന്‍സ് ആനുകൂല്യമായിരുന്നില്ല ആടിന്റെ ലക്ഷ്യം എല്‍ഐസി രേഖകളിലെ വിലാസം പിന്നീട് പല തിരിച്ചറിയല്‍ രേഖകളുണ്ടാക്കാനും ധാരാപുരിയില്‍ വസ്തു വാങ്ങാനും വീട് വയ്ക്കാനുമെല്ലാം ഇയാള്‍ക്ക് തുണയായി, വസ്തു വാങ്ങി വച്ച പുതിയ വീട് മതില്‍ കെട്ടി ബന്തവസു ചെയ്തപ്പോള്‍ തന്റെ വീട്ടില്‍ വന്നു പോകുന്നവരെ മനസിലാക്കാന്‍ സി സി ടിവി ക്യാമറകളും പ്രൊജക്ടറും കണക്ട് ചെയ്ത ആന്റണി അത് വഴിയാണ് താനില്ലാത്തപ്പോള്‍ വീട്ടിലാരൊക്കെ പോയെന്ന് അറിഞ്ഞിരുന്നത്.
ഒളിവില്‍ കഴിഞ്ഞ സമയത്ത് തമിഴ്‌നാട്ടില്‍ നിന്ന് മോഷ്ടിച്ച ലക്ഷങ്ങള്‍ വിലയുള്ള ഇലക്‌ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങളാല്‍ നിറഞ്ഞ നിലയിലാണ് ഇതിനകം.
ഗോപാലപുരത്തെ വസതിയില്‍ ഇന്നലെ പാരിപ്പള്ളി എസ് ഐജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അവിടെ നിന്ന് കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പ്, സിസിടിവി പ്രൊജക്ടര്‍, അഡാപ്റ്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വസ്തിവിന്റെയും കാറിന്റേയും ഒറിജിനല്‍ രേഖകള്‍ , ബാങ്ക് പാസ് ബുക്ക് നിരവധി വ്യാജ ഐഡി കാര്‍ഡുകള്‍ തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha